കൊച്ചി: സമനിലത്തുടർച്ചയുടെ കെട്ട് പൊട്ടിക്കുകയെന്ന ലക്ഷ്യവുമായി ഡേവിഡ് ജെയിംസിെൻറ കുട്ടികൾ ഇന്ന് വീണ്ടും സ്വന്തം കാണികൾക്കു മുന്നിൽ ബൂട്ടുകെട്ടിയിറങ്ങുന്നു. െഎ.എസ്.എൽ അഞ്ചാം പതിപ്പിെൻറ ഉദ്ഘാടന മത്സരത്തിൽ ജയത്തോടെ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള നാലു കളികളിലും സമനില വഴങ്ങിയിരുന്നു. സീസണിലിതുവരെ തോറ്റിട്ടില്ലെങ്കിലും ഒരു ജയം മാത്രം അക്കൗണ്ടിലുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചു കളികളിൽ ഏഴു പോയൻറുമായി ആറാമതാണിപ്പോൾ. ഇന്ന് ജയിച്ചാൽ മുംബൈ സിറ്റിയെ മറികടന്ന് പോയൻറ് പട്ടികയിൽ ഒരു സ്ഥാനം മുന്നോട്ടുകയറാം ടീമിന്. െഎ.എസ്.എല്ലിൽ ഏറെ ആരാധകരുള്ള ടീമുകളാണ് ബ്ലാസ്റ്റേഴ്സും ബംഗളൂരുവും. സമൂഹമാധ്യമങ്ങളിൽ കൊമ്പുകോർക്കുന്ന ആരാധക സംഘങ്ങൾ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും ആവേശത്തിരകളുയർത്തും.
ഗോളടിക്കണം
പതിവുപോലെ ഗോളടിക്കുന്നതിലെ പിശുക്കാണ് ബ്ലാസ്റ്റേഴ്സിെൻറ പ്രശ്നം. അഞ്ചു കളികളിൽ ഏഴു ഗോൾ മാത്രമേ ടീം ഇതുവരെ നേടിയിട്ടുള്ളൂ. എല്ലാ കളികളിലും സ്കോർ ചെയ്തെങ്കിലും ഒന്നിൽ കൂടുതൽ ഗോളടിച്ചത് രണ്ടു തവണ മാത്രം. നന്നായി കളിക്കുേമ്പാഴും അത് മുതലെടുത്ത് സ്കോർ ചെയ്യാനാവാത്തത് ടീമിന് തിരിച്ചടിയാവുന്നു. ഗോളുകൾ ഉറപ്പുനൽകി ടീമിലെത്തിയ സ്ലൊവീനിയക്കാരൻ മറ്റ്യ പൊപ്ലാറ്റ്നിക് ആദ്യ കളിയിൽ വാക്കുപാലിച്ചെങ്കിലും പിന്നീട് വല കുലുക്കാനായിട്ടില്ല. മുൻനിരയിലെ കൂട്ടുകാരൻ സെർബിയയിൽനിന്നുള്ള സ്ലാവിസ സ്റ്റൊയാനോവിചും നിർണായക ഗോളുകൾ കണ്ടെത്തുന്നതിൽ മിടുക്കനായ സി.കെ. വിനീതും രണ്ടുവീതം ഗോൾ നേടിയിട്ടുണ്ട്.
മികു-ഛേത്രി ജോടിയെ പൂട്ടണം
നാലു കളികളിൽ മൂന്നു ജയവുമായി 10 േപായേൻറാടെ നാലാമതുള്ള ബംഗളൂരുവിന് ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാം. മുൻനിരയിലെ മികു-സുനിൽ ഛേത്രി ദ്വയം തന്നെയാണ് ടീമിെൻറ കരുത്ത്. മികച്ച പരസ്പര ധാരണയോടെ കളിക്കുന്ന ഇരുവർക്കും വിങ്ങിൽ ഉദാന്ത സിങ്ങും മധ്യനിരയിൽ ഡിമാസ് ഡെൽഗാഡോ -എറിക് പാർതാലു ദ്വയവും പിന്തുണ നൽകിയാൽ ബ്ലാസ്റ്റേഴ്സ് വിയർക്കും. ക്യാപ്റ്റൻ സന്ദേശ് ജിങ്കാനും നെമാന്യ ലാകിച് പെസിചും സിറിൾ കാലിയും മുഹമ്മദ് റാകിപും അടങ്ങുന്ന ഡിഫൻസ് ബംഗളൂരു മുന്നേറ്റ നിരയെ എങ്ങെന തടയുന്നു എന്നതാവും കളിയുടെ ഗതി നിർണയിക്കുക. അനസ് എടത്തൊടിക ഇറങ്ങുമോ എന്നത് കാത്തിരുന്നു കാണേണ്ടിവരും. സഹൽ അബ്ദുസ്സമദ് ആദ്യ ഇലവനിലെ സ്ഥാനം നിലനിർത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.