ജയിക്കാനുറച്ച്​ മറുനാട്ടിൽ

പുണെ: കാത്തുകാത്തിരുന്നത്തെിയ ആദ്യ ജയത്തിന്‍െറ ആത്മവിശ്വാസത്തില്‍ അമിതാവേശമില്ലാതെ കേരള ബ്ളാസ്റ്റേഴ്സിന് തിങ്കളാഴ്ച എവേ ടെസ്റ്റ്. രണ്ട് തോല്‍വികള്‍ക്കും ഒരു സമനിലക്കും ശേഷം സ്വന്തം മുറ്റത്ത് നേടിയ വിജയം കുതിച്ചുയരാനുള്ള ഇന്ധനമാക്കി മഞ്ഞപ്പട പുണെയില്‍ പന്തു തട്ടും. തുല്യ ദു$ഖിതരായ പുണെ സിറ്റി എഫ്.സിയാണ് എതിരാളി. കരുത്തരായ മുംബൈക്കെതിരെ ഒരു ഗോള്‍ ജയമൊരുക്കിയ പോരാട്ടം ടീമിനെ ആകെ ഉണര്‍ത്തിയിട്ടുണ്ട്. ഗോളടിക്കാനാവുമെന്ന് തെളിയിച്ച മൈക്കല്‍ ചോപ്ര മുതല്‍ മാര്‍ക്വീതാരം ആരോണ്‍ ഹ്യൂസ്, ഹോസു പ്രീറ്റോ, മുഹമ്മദ് റഫീഖ്, അസ്രാക് മഹമത് തുടങ്ങിയവര്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്നതോടെ ഒരു ടീമെന്ന ബോധ്യവുമായാണ് ബ്ളാസ്റ്റേഴ്സ് എവേ യാത്ര വിജയകരമായി തുടങ്ങാനൊരുങ്ങുന്നത്. അതേസമയം, എതിരാളിയായ പുണെ നിസ്സാരക്കാരല്ല. മൂന്ന് കളിയില്‍ രണ്ട് തോല്‍വിയും ഒരു ജയവുമായി കുതിച്ചുകയറാനൊരുങ്ങുകയാണ് അന്‍േറാണിയോ ഹബാസിന്‍െറ സംഘം.

സ്വന്തം മണ്ണില്‍ നോര്‍ത് ഈസ്റ്റിനോടും മുംബൈ എഫ്.സിയോടും തോറ്റ പുണെ എവേ മാച്ചില്‍ ഗോവയെയാണ് വീഴ്ത്തിയത്. മഹാരാഷ്ട്ര ഡര്‍ബി എന്ന് ഖ്യാതികേട്ട പുണെ-മുംബൈ യുദ്ധത്തില്‍ കാലിടറിയതുണ്ടാക്കിയ ആഘാതത്തില്‍നിന്ന് പുണെ മോചിതരായിട്ടില്ല. ആരാധകരെ വിശ്വാസത്തിലെടുക്കാന്‍ സ്വന്തം തട്ടകത്തിലെ വിജയം അവര്‍ക്ക് അനിവാര്യമാണ്. കോച്ച് അന്‍േറാണിയോ ഹബാസിന്‍െറ സസ്പെന്‍ഷനും റെഡ് കാര്‍ഡില്‍ പ്രതിരോധക്കാരന്‍ എഡ്വേര്‍ഡ് പുറത്തായതും ലെന്നി റോഡ്രിക്സിന്‍െറ പരിക്കും മാനസികമായി അലട്ടുന്നതായി സഹ കോച്ച് മിഗ്വേലിന്‍െറ വാക്കുകളില്‍ വ്യക്തം.

കേരളവുമായുള്ള കളിയോടെ ഹബാസ് സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് തിരിച്ചത്തെും. എതിരാളികള്‍ ആരെന്ന് നോക്കാറില്ളെന്നും കളിച്ച് ജയിക്കുക എന്നതു മാത്രമാണ് ചിന്തയെന്നും മിഗ്വേല്‍ പറയുന്നു. മാര്‍ക്വീതാരം മുഹമ്മദ് സിസോക്കോയിലാണ് പുണെയുടെ പ്രതീക്ഷകളെല്ലാം.
കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ മഞ്ഞപ്പടയെ 3-2ന് പിടിച്ചുകെട്ടിയ ആത്മവിശ്വാസം പുണെക്കുണ്ട്.  എന്നാല്‍, രണ്ട് സീസണുകളില്‍ പുണെയുമായി നടന്ന നാല് മത്സരങ്ങളില്‍ മൂന്നിലും വിജയം ബ്ളാസ്റ്റേഴ്സിനായിരുന്നു.

പുണെയോട് ജയിക്കും –കോപ്പലിന്‍െറ ഉറപ്പ്

‘കഴിഞ്ഞത് കഴിഞ്ഞു. അതേക്കുറിച്ചോര്‍ത്ത് വേദനിക്കാനില്ല. വരും പോരാട്ടങ്ങളില്‍ വിജയം വേണം. വീഴ്ചകളിലും ഒപ്പംനിന്ന കേരളത്തിലെ ആരാധകരെ ആഹ്ളാദത്തിലാക്കണം’ -കേരള ബ്ളാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കോപ്പലിന്‍െറ വാക്കുകളില്‍ ആത്മവിശ്വാസം. തിങ്കളാഴ്ച ബാലെവാടി ശിവ്ഛത്രപതി സ്റ്റേഡിയത്തില്‍ എഫ്.സി പുണെ സിറ്റിയുമായുള്ള ഏറ്റുമുട്ടല്‍ മൂന്ന് പോയന്‍റ് നേട്ടത്തില്‍ അവസാനിക്കുമെന്ന ഉറപ്പ് കോപ്പലിന്‍െറ വാക്കുകളിലുണ്ട്. കഴിഞ്ഞ കളികളിലെ കണക്കെടുപ്പിലൂടെ കണ്ടത്തെിയ മാറ്റങ്ങളും തന്ത്രങ്ങളുമായാണ് മഞ്ഞപ്പട പോരിനിറങ്ങുന്നത്.

Tags:    
News Summary - kerala blasters and pune match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.