ലണ്ടൻ: മലയാളിയുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു റെക്കോഡ് കൂടി. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യൻ ക്ലബ് എന്ന നേട്ടമാണ് ഏറ്റവും ഒടുവിലായി മഞ്ഞപ്പടയെ തേടിയെത്തിയത്. ഡിജിറ്റൽ സ്പോർട്സ് മീഡിയ പുറത്തുവിട്ട സർവേ റിപ്പോർട്ടിലാണ് ഇൗ വെളിപ്പെടുത്തൽ. ലോകത്തെ എല്ലാ ഫുട്ബാൾ ക്ലബുകളുടെയും സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്സിെൻറ കണക്കെടുത്താണ് പട്ടിക തയാറാക്കിയത്. റയൽ മഡ്രിഡും ബാഴ്സലോണയും അടക്കമുള്ള വമ്പന്മാർ ഒന്നും രണ്ടും സ്ഥാനമലങ്കരിക്കുന്ന പട്ടികയിൽ 80ാം സ്ഥാനമാണ് കേരള ബ്ലാസ്റ്റേഴ്സ്. മറ്റു ഇന്ത്യൻ ഫുട്ബാൾ ക്ലബുകളെല്ലാം ബ്ലാസ്റ്റേഴ്സിനു താഴെയാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡ് മൂന്നാമതുണ്ട്. ക്ലബുകളുടെ ഒൗദ്യോഗിക ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഗൂഗ്ൾ പ്ലസ്, യൂട്യൂബ് എന്നിവ മാനദണ്ഡമാക്കിയാണ് റാങ്കിങ് നടത്തിയത്. ബ്ലാസ്റ്റേഴ്സിനു തഴെയുള്ള െഎ.എസ്.എൽ ടീമായ അത്ലറ്റികോ ഡി കൊൽക്കത്ത 94ാം സ്ഥാനത്താണ്. പുണെ സിറ്റി (118), ഡൽഹിഡൈനാമോസ് (128), എഫ്.സി ഗോവ (129), ചെന്നൈയിൻ എഫ്.സി (133), മുംബൈ സിറ്റി (136), നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് (143) എന്നിങ്ങനെയാണ് മറ്റ് െഎ.എസ്. ക്ലബുകളുടെ സ്ഥാനം. യൂറോപ്പിലെ പേരുേകട്ട ക്ലബുകളായ സെൽറ്റിക്, സ്വാൻസീ സിറ്റി, അത്ലറ്റിക് ബിൽബാവോ, ഫുൾഹാം എഫ്.സി, പി.എസ്.വി തുടങ്ങിയ ക്ലബുകളെക്കാൾ മുന്നിലാണ് ബ്ലാസ്റ്റേഴ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.