പേരുദോഷമുണ്ടാക്കരുതെന്ന്  ആരാധകരോട് വിനീത്  

കൊച്ചി: ഞായറാഴ്ച നടക്കുന്ന ഐ.എസ്.എല്‍ സെമിഫൈനല്‍ കാണാന്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് വരുന്ന ആരാധകരോട് ശാന്തരാകാന്‍ സി.കെ. വിനീതിന്‍െറ അഭ്യര്‍ഥന. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെയുള്ള മത്സരശേഷം നടന്ന സംഭവങ്ങളാണ് വിനീതിന്‍െറ പരാമര്‍ശത്തിനു പിന്നില്‍. 

മോശം പെരുമാറ്റത്തിലൂടെ പേരുദോഷമുണ്ടാക്കരുതെന്ന് വിനീത് അഭ്യര്‍ഥിച്ചു. ഐ.എസ്.എല്ലിനെ രാജ്യാന്തര തലത്തില്‍ പ്രശസ്തിയിലേക്കത്തെിച്ചത് ബ്ളാസ്റ്റേഴ്സ് ആരാധകരാണ്. രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബാള്‍ കാണികളെന്നും കേരളത്തിലെ ആരാധകരെ വിശേഷിപ്പിച്ചിരുന്നു. മത്സരശേഷം സംഭവിച്ച കാര്യത്തിന്‍െറ ശരിയായ വിവരം തനിക്ക് അറിയില്ല. പക്ഷേ, മോശമായ പലതും സംഭവിച്ചു. എന്തായാലായും ഇനി അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ലോകം മുഴുവനും കൊച്ചിയിലെ ഈ മത്സരം കാണുന്നുണ്ടെന്ന കാര്യം ഓര്‍മിക്കണം. സ്റ്റേഡിയത്തിനും ബ്ളാസ്റ്റേഴ്സിന്‍െറ ആരാധകര്‍ക്കും ചീത്തപ്പേരുണ്ടാക്കാന്‍ ഇടയാക്കരുതെന്നും വിനീത് പറഞ്ഞു. നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരശേഷം ഏതാനും പേര്‍ ഗ്രൗണ്ടിലേക്കിറങ്ങിയത് പ്രശ്നങ്ങള്‍ക്കിടയാക്കിയിരുന്നു. 

Tags:    
News Summary - kerala blasters fans ck vineeth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.