കൊച്ചി: ഐ.എസ്.എല്ലിൽ ജയിക്കാൻ മറന്ന കേരള ബ്ലാസ്റ്റേഴ്സിനെ ആരാധകരും കൈവിടുന്നു. നാലിന് ഹോംഗ്രൗണ്ടിൽ ജാംഷഡ്പുരിനെതിരായ മത്സരം ബഹിഷ്കരിച്ച് പ്രതിഷേധം അറിയിക്കാനാണ് നീക്കം. കളി കാണാൻ ആരും സ്റ്റേഡിയത്തിൽ വരരുതെന്നും ഇത്തരത്തിൽ മാനേജ്മെൻറിന് മുന്നറിയിപ്പ് നൽകാമെന്നുമാണ് സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണം. മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാൻസിെൻറ ഫേസ്ബുക്ക് പേജിലൂടെയാണ് കാമ്പയിൻ.
അഭിപ്രായം അറിയിക്കാൻ ഓൺലൈൻ പോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. പതിനയ്യായിരത്തിലധികം പേർ വോട്ട് ചെയ്തപ്പോൾ കളി ബഹിഷ്കരിക്കുമെന്നറിയിച്ചത് 84 ശതമാനം.
ബ്ലാസ്റ്റേഴ്സിെൻറ മോശം പ്രകടനം ഇക്കുറി ഗാലറിയെ ബാധിച്ചിരുന്നു. ഹോംഗ്രൗണ്ടിൽ മുംൈബ സിറ്റി എഫ്.സിക്കെതിരായ ആദ്യ മത്സരം കാണാൻ 31,166 പേരെത്തി. ഡൽഹിക്കെതിരായ അടുത്ത കളിക്ക് വന്നത് 29,962 പേർ. തുടർച്ചയായ തോൽവികൾക്കു ശേഷം ഏറ്റവും ഒടുവിലെത്തിയത് 21,962 പേർ മാത്രം. ഓരോ മത്സരം പിന്നിടുമ്പോഴും കാണികളുടെ എണ്ണം കുറയുകയായിരുന്നു. ഇതിനൊടുവിലാണ് ആരാധകരുടെ പ്രതിഷേധ കാമ്പയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.