കൊച്ചി: മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ കിബു വികുന അടുത്ത സീസണിൽ ഐ.എസ്.എൽ ക ്ലബായ കേരള ബ്ലാസ്റ്റേഴ്സിെൻറ പരിശീലകനായേക്കും. പോളണ്ടുകാരനായ അസിസ്റ്റൻറ് കോച്ച് തോമസ് ഷോർസും ലിത്വാനിയക്കാരനായ ഫിസിക്കൽ ട്രെയിനറും സ്പാനിഷുകാരനൊപ്പമുണ്ടാകും. ടീമിലെത്തിക്കേണ്ട കളിക്കാരുടെ പട്ടിക വികുന ക്ലബ് അധികൃതർക്ക് കൈമാറിയതായാണ് വിവരം. പുതുതായി നിയമിതനായ ബ്ലാസ്റ്റേഴ്സിെൻറ സ്പോർട്ടിങ് ഡയറക്ടറായ ലിത്വാനിയക്കാരൻ കരോലിസ് സ്കിൻകിസാണ് വികുനയെ ടീമിലെത്തിക്കാൻ ചരടുവലിക്കുന്നത്. സ്കിൻകിസിെൻറ വരവോടെ നിലവിലെ കോച്ച് എൽകോ ഷട്ടോറി തെറിക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നു.
വികുനക്കുകീഴിൽ മികച്ച കളി കെട്ടഴിച്ച ബഗാൻ നാലുകളികൾ ശേഷിെക്കയാണ് അവസാന സീസണിൽ രണ്ടാം ഐ ലീഗ് കിരീടമുയർത്തിയത്. അടുത്ത സീസണിൽ ബഗാൻ ഐ.എസ്.എൽ ടീമായ എ.ടി.കെയിൽ ലയിക്കുന്നതോടെ വികുന പുതിയ മേച്ചിൽപുറം തേടുകയാണ്. നിരവധി ഇന്ത്യൻ കളിക്കാർ വികുനയുെട കീഴിൽ കളി മെച്ചപ്പെടുത്തി. സി.എ ഒസാസുനയിൽനിന്ന് കോച്ചിങ് കരിയർ ആരംഭിച്ച 48കാരൻ നിരവധി പോളിഷ് ക്ലബുകളെ പരിശീലിപ്പിച്ചതിെൻറ അനുഭവസമ്പത്തുമായാണ് ഇന്ത്യയിലെത്തിയത്. ഐ ലീഗ് ജേതാവിനെ ചാക്കിലാക്കാൻ ജാംഷഡ്പൂർ എഫ്.സിയും ശ്രമം നടത്തിയിരുന്നെങ്കിലും അദ്ദേഹം സമ്മതം മൂളിയില്ല. ഷട്ടോറിക്കുകീഴിൽ കഴിഞ്ഞ സീസണിൽ ബ്ലസ്റ്റേഴ്സിന് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. അടുത്ത സീസൺ മുന്നിൽക്കണ്ടുെകാണ്ട് ഇന്ത്യയുടെ സെൻറർ ബാക്ക് ടിരിയെയും ഫുൾബാക്ക് നിഷുകുമാറിനെയും ടീമിലെത്തിച്ച മഞ്ഞപ്പട വിദേശതാരങ്ങളായ ബെർതലോമിയേ ഓഗ്ബച്ചെയെയും സെർജിയോ സിഡോഞ്ചയെയും നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.