കൊച്ചി: പോയൻറ് പട്ടികയിൽ അവസാന സ്ഥാനക്കാരാവാതിരിക്കാനുള്ള പോരായിരിക്കും കേര ള ബ്ലാസ്റ്റേഴ്സും ഹൈദരാബാദും തമ്മിലുള്ള ഇന്നത്തെ മത്സരം. നടപ്പു സീസണിൽ ഇനി വലിയ പ്ര തീക്ഷയൊന്നുമില്ലെങ്കിലും ഹൈദരാബാദിെൻറ തട്ടകത്തിൽ നിന്നേറ്റ തോൽവിക്ക് ബ്ലാസ്റ്റേഴ്സിന് കണക്കു വീട്ടാനുണ്ട്. കഴിഞ്ഞ നവംബർ രണ്ടിനാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിൽ പോയി 2-1െൻറ തോൽവി ഏറ്റുവാങ്ങിയത്. മലയാളി താരം രാഹുലിെൻറ ഗോളിൽ മുന്നിട്ടുനിന്നതിനുശേഷമായിരുന്നു രണ്ടു ഗോൾ ചോദിച്ചുവാങ്ങി മഞ്ഞപ്പട തോറ്റത്. മാഴ്സലീന്യോയുടെ മിന്നും ഫ്രീകിക്ക് ഗോളിനും ആ മത്സരം സാക്ഷിയായി. ഇന്ന് മറ്റൊരു തോൽവിയോ സമനിലയോ സംഭവിച്ചാൽ, കോച്ച് എൽകോ ഷട്ടോറിയുടെ കസേരക്കും ഇളക്കം തട്ടിയേക്കും.
ഹൈദരാബാദ് എഫ്.സിയും പരിക്കിെൻറ പേടിയിലാണ്. അവസാന മത്സരങ്ങളിൽ പുറത്തായിരുന്ന ചില താരങ്ങൾ ഇന്ന് തിരിച്ചെത്തുമെന്നാണ് കോച്ച് ഫിൽ ബ്രൗൺ പറയുന്നത്. പ്രതിരോധമാണ് ഹൈദരാബാദിെൻറ ഇതുവരെ പരിഹരിക്കാനാവാത്ത പോരായ്മ. ഇന്നു ജയിച്ചാൽ പോയൻറ് പട്ടികയിൽ ഹൈദരാബാദും (5) ബ്ലാസ്റ്റേഴ്സിനൊപ്പമെത്തും (8).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.