പ്രളയദുരിതത്തെ അതിജീവിച്ച കേരളത്തെ ചേർത്തുപിടിച്ച് മലയാളി യുടെ സ്വന്തം ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയുടെ മണ്ണിൽ ബൂട്ടണിയുന്നു. ഉയിർത്തെഴുന്നേൽപിെൻറ മനക്കരുത്ത് ടീമിനും ഗാലറിക്കുമുണ്ടാവും. െഎ.എസ്.എൽ അഞ്ചാം സീസണിെൻറ ഉദ്ഘാടന മത്സരത്തിൽ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ മുൻചാമ്പ്യന്മാരായ എ.ടി.കെയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തരിപ്പണമാക്കിയായിരുന്നു ബ്ലാസ്റ്റേഴ്സിെൻറ പുതുതുടക്കം. ഇൗ ആത്മവിശ്വാസം സ്വന്തം മണ്ണിലെ ആദ്യ അങ്കത്തിനിറങ്ങുേമ്പാൾ കോച്ച് ഡേവിഡ് ജെയിംസിെൻറയും കുട്ടികളുടെയും മുഖത്തുണ്ട്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളെ മഞ്ഞക്കടലാക്കി മാറ്റുന്ന ആരാധകപ്പടക്കുമുണ്ട് അതിജീവനം സമ്മാനിച്ച ഒരുമയുടെ ബലം. പ്രളയത്തെ തോൽപിച്ച കേരളത്തിനും പ്രളയകാലങ്ങളിൽ സൂപ്പർഹീറോകളായ രക്ഷാപ്രവർത്തകർക്കും അഭിവാദ്യമർപ്പിച്ചാവും മഞ്ഞപ്പട പുതു സീസണിലെ ആദ്യ ഹോംമാച്ചിൽ മുംബൈ സിറ്റി എഫ്.സിയെ നേരിടുന്നത്. ആദ്യ മത്സരത്തിൽ ജാംഷഡ്പൂർ എഫ്.സിയോട് 2-0ത്തിന് തോറ്റതിെൻറ ക്ഷീണവുമായാണ് മുംബൈയുടെ വരവ്.
ബ്ലാസ്റ്റേഴ്സ് റീ ലോഡഡ്
കൊൽക്കത്തയിൽ നിറച്ച ഉൗർജമാണ് ബ്ലാസ്റ്റേഴ്സിെൻറ കരുത്ത്. ശക്തരായ എതിരാളിയുടെ വല രണ്ടുവട്ടം കുലുക്കി നേടിയ മൂന്ന് പോയൻറുമായി സ്വന്തംകാണികൾക്കു മുന്നിലെത്തുേമ്പാൾ വിജയത്തുടർച്ചയാണ് ലക്ഷ്യം. ഗോൾകീപ്പർ, പ്രതിരോധം, മധ്യനിര, മുന്നേറ്റം, റിസർവ് ബെഞ്ച് തുടങ്ങി ഒന്നിനൊന്ന് മികവുറ്റതാണെന്ന് തെളിയിച്ച്
ഒരുപാട് േപാസിറ്റിവ് എനർജിയുമായാണ് ബ്ലാസ്റ്റേഴ്സിെൻറ വരവ്. അതെല്ലാം പ്രീമാച്ച് കോൺഫറൻസിൽ കോച്ചിെൻറ വാക്കുകളിലും വ്യക്തം. പുതുമുഖങ്ങളും വിദേശികളും മികച്ച ഫോമിൽ, പരിക്കിെൻറ ഭീഷണിയില്ല. ഒരു കോച്ചെന്ന നിലയിൽ സന്തോഷമെന്ന് ഡി.ജെയുടെ വാക്കുകൾ.
എ.ടി.കെയെ വീഴ്ത്തിയ ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല. മലയാളിതാരം സഹലിന് പകരം പെകൂസൻ െപ്ലയിൽ ഇലവനിലെത്തുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ െപ്ലയിങ് ഇലവനിൽ വിദേശികളുടെ എണ്ണം അഞ്ചായി ഉയരും. കഴിഞ്ഞ തവണ നാല് വിദേശിയും ഏഴ് ഇന്ത്യക്കാരുമാണ് പരീക്ഷിച്ചത്. സബ്സ്റ്റിറ്റ്യൂഷനായെത്തി കോച്ചിെൻറ വിശ്വാസം ആർജിച്ച വിനീത് ഇന്നും പകരക്കാരനായാവും കളത്തിലിറങ്ങുക. അനസിെൻറ അഭാവത്തിൽ ജിങ്കാനൊപ്പം പെസിച്ച് തന്നെ നിലകൊള്ളും. കഴിഞ്ഞ കളിയിൽ ഗോളടിച്ച സ്ട്രൈക്കർ മറ്റ്യാ െപാപ്ലാറ്റ്നികും സ്ലാവിസ സ്റ്റൊയാനോവിചും മധ്യനിര ചലിപ്പിച്ച നികോള ക്രമാറെവിചും തന്നെയാവും 4-1-4-1 ഫോർമേഷനിലെ സൂപ്പർതാരങ്ങൾ.
തിരിച്ചുവരവിന് മുംബൈ
സ്വന്തം ഗ്രൗണ്ടിൽ തെൻറ ഗെയിം പ്ലാനെല്ലാം പാളിയെന്നാണ് മുംബൈ കോച്ച് ജോർജ് കോസ്റ്റയുടെ വിലാപം. ലീഗിലെ ഏറ്റവും മികച്ച മധ്യനിരയെന്നാണ് അവകാശവാദമെങ്കിലും ജാംഷഡ്പൂരിനെതിരെ പരാജയമായിമാറി. റാഫേൽ ബാസ്റ്റോസ്, പൗലോ മച്ചാഡോ, സഞ്ജു പ്രധാൻ എന്നിവർ നന്നായി കളിച്ചെങ്കിലും ടാറ്റാ ടീമിെൻറ പ്രതിരോധം കടക്കാനായില്ല. ആറടി ഉയരക്കാരനായ ബ്രസീൽ-പോർചുഗീസ് ക്ലബ് താരമായ ബാസ്റ്റോസ് തന്നെയാവും ബ്ലാസ്റ്റേഴ്സിന് വലിയ തലവേദന.
ഡ്രിബ്ലിങ് മിടുക്കും നിർണായക ഘട്ടത്തിൽ ഗോളടിക്കാനുള്ള മിടുക്കുമാണ് ഇൗ 33കാരെൻറ മികവ്. പ്രതിരോധത്തിൽ ലൂസിയാൻ ഗോയൻ, മാർകോ ക്ലിസുര എന്നിവരാണ് മുംബൈ വന്മതിൽ. പൊപ്ലാറ്റ്നികിന് ഭീഷണിയാവുന്നതും ഇൗ സാന്നിധ്യംതന്നെ.
രക്ഷകർക്ക് ആദരവായി ബ്ലാസ്റ്റേഴ്സിന് പ്രത്യേകം ജഴ്സി
കൊച്ചി: ആദ്യ ഹോം മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത് പ്രത്യേകം ജഴ്സിയിൽ. പ്രളയകാലത്ത് നാടിെൻറ രക്ഷകരായവർക്ക് ആദരവറിയിച്ചാണ് ജഴ്സിയിലെ ഈ മാറ്റം. പ്രളയത്തിൽ അകപ്പെട്ട് രക്ഷക്കായി നിലവിളിച്ചവർക്കു മുന്നിൽ ദൈവദുതരെപ്പോൽ ഇറങ്ങിവന്ന മത്സ്യത്തൊഴിലാളികളുടെയും നാവികസേനയുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും പ്രതിബിംബം ഉൾപ്പെടുത്തിയാണ് പുതിയ ജഴ്സി തയാറാക്കിയിരിക്കുന്നത്. ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനത്തിൽ രക്ഷാപ്രവർത്തകരായ മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ച ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച മത്സരവേദിയിൽ ഇവർക്ക് പുരസ്കാരങ്ങളും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.