കോഴിക്കോട്: മലയാളി സൂപ്പർ താരം സി.കെ. വിനീതിനെ കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തി. രണ്ടാമത്തെ താരമായി ഡിഫൻഡർമാരായ റിനോ ആേൻറായെയോ സന്ദേശ് ജിങ്കാനെയോ നിലനിർത്തും. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വിനീതുമായി കരാറിൽ ഒപ്പിട്ടതായാണ് റിപ്പോർട്ട്. അതേസമയം, മിഡ്ഫീൽഡർ മെഹ്താബ് ഹുസൈനെ നിലനിർത്താനുള്ള നീക്കം പരാജയപ്പെട്ടു. ഇൗസ്റ്റ്ബംഗാൾ താരമായ മെഹ്താബ് ആവശ്യപ്പെട്ട തുക നൽകാൻ വിസമ്മതിച്ചതോടെ താരം കരാറിൽ ഒപ്പിടാതെ പിൻവാങ്ങി. പ്ലെയർ ഡ്രാഫ്റ്റിലൂടെ മികച്ച ഒാഫർ സ്വീകരിക്കാനാണ് മെഹ്താബിെൻറ നീക്കം. ഇതോടെയാണ് മലയാളി താരം റിനോയെയോ, സന്ദേശ് ജിങ്കാനെയോ നിലനിർത്താനുള്ള നീക്കം ആരംഭിച്ചത്്. എന്നാൽ, ഇവരിൽ ഒരാളെ മാത്രമേ നിലനിർത്താനാവൂ.
അണ്ടർ 23 താരമായി കോഴിക്കോട് സ്വദേശി പ്രശാന്ത് മോഹനുമായി ബ്ലാസ്റ്റേഴ്സ് കരാറിൽ ഒപ്പിട്ടു. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്നെങ്കിലും പരിക്കുകാരണം ഒരു മത്സരവും കളിക്കാൻ കഴിയാതെപോയ പ്രശാന്ത് െഎ ലീഗിലെ തകർപ്പൻ പ്രകടനവുമായാണ് ബ്ലാസ്റ്റേഴ്സ് നിരയിൽ വീണ്ടുമെത്തുന്നത്. കഴിഞ്ഞ െഎ ലീഗിൽ ചെന്നൈ സിറ്റിക്കായി ഒമ്പത് മത്സരങ്ങളിൽ ബൂട്ടണിഞ്ഞിരുന്നു. ഇൗസ്റ്റ് ബംഗാളിനെതിരെ ടീമിെൻറ വിജയ ഗോളും നേടി.
പ്ലെയർ ഡ്രാഫ്റ്റിലൂടെ ഡൽഹി ഡൈനാമോസിൽനിന്ന് സ്വതന്ത്രമായ സൂപ്പർ ഡിഫൻഡർ അനസ് എടത്തൊടികയെ ടീമിലെത്തിക്കാനും ബ്ലാസ്റ്റേഴ്സ് നീക്കമുണ്ട്. ലീഗിലെ മുൻനിര ക്ലബുകളെല്ലാം അനസിനായി ചരടുവലിക്കുന്നതിനാൽ കൂടുതൽ തുക മുടക്കിയാലേ കേരളത്തിലെത്തിക്കാനാവൂ. ബംഗളൂരു എഫ്.സി താരമായിരുന്ന സി.കെ. വിനീത് 2015 സീസണിലാണ് ബ്ലാസ്റ്റേഴ്സ് നിരയിലെത്തിയത്. കഴിഞ്ഞ സീസണിൽ ഒമ്പത് കളിയിൽ അഞ്ച് ഗോളുമായി ഇന്ത്യക്കാരിൽ ഒന്നാമനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.