ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസൺ പോരാട്ടങ്ങൾക്ക് നീണ്ട അവധിക്കാലം. ഏഷ്യാകപ്പിനു ള്ള ഇടവേളക്ക് പിരിഞ്ഞ ലീഗിന് ഇനി കളി പുതുവർഷത്തിൽ മാത്രം. ഞായറാഴ്ച രാത്രി ബ്ലാസ് റ്റേഴ്സ് വല പഞ്ചറാക്കിയ മുംബൈ ഷോ അവസാനിച്ചതിനു പിന്നാലെ സീസൺ ബിഗ് ബ്രേക്കിന് പ ിരിഞ്ഞു. ജനുവരി അഞ്ച് മുതൽ ഫെബ്രുവരി ഒന്ന് വരെ യു.എ.ഇ വേദിയാവുന്ന ഏഷ്യൻ കപ്പിെൻറ തി രക്കും ബഹളവും കഴിഞ്ഞ് മാത്രമേ പോരാട്ടങ്ങൾക്ക് ബൂട്ട് മുറൂകൂ. ഫെബ്രുവരി രണ്ടാം വ ാരം ആരംഭിക്കുന്ന അവസാന വട്ട മത്സരങ്ങളുടെ ഫിക്സ്ചർ ഇനി പ്രഖ്യാപിക്കണം.
കിരീടപ്പോരാട്ടത്തിെൻറ പാതിയിലേറെ ദൂരം എല്ലാവരും പിന്നിട്ടതോടെ ഇടവേള കഴിഞ്ഞുള്ള അങ്കങ്ങൾക്ക് വാശിയേറും. േപ്ല ഒാഫിലേക്കുള്ള നാലു പേരിൽ ഒന്നാവാൻ ആദ്യ ആറുപേരിലാണ് ഇപ്പോൾ പോരാട്ടം. ബംഗളൂരു (27), മുംൈബ സിറ്റി (24), എഫ്.സി ഗോവ (20), നോർത് ഇൗസ്റ്റ് (20) എന്നിവരാണ് നിലവിൽ ആദ്യ സ്ഥാനങ്ങളിൽ. തൊട്ടുപിന്നിലായി ജാംഷഡ്പൂരും (19), എ.ടി.കെയും (16) ഉണ്ട്. എന്നാൽ, അവസാന മൂന്നിലുള്ള കേരള ബ്ലാസ്റ്റേഴ്സ് (9), ഡൽഹി ഡൈനാമോസ് (7), ചെന്നൈയിൻ (5) എന്നിവർക്ക് േപ്ലഒാഫിനെ കുറിച്ച് ആകുലപ്പെടാനില്ല.
ശേഷിക്കുന്ന ആറ് കളിയിൽ എന്ത് അദ്ഭുതങ്ങൾ സംഭിച്ചാലും ഇൗ മൂന്നുപേർ പടിക്കു പുറത്തുതന്നെയെന്ന് വ്യക്തമായി. ചുരുക്കത്തിൽ, പുതുവർഷത്തിൽ ഒട്ടും സമ്മർദമില്ലാതെ പന്തുതട്ടാൻ കഴിയുന്നവരും ഇവരായിരിക്കും.
ഇത് റെക്കോഡ് തോൽവി
കേരള ബ്ലാസ്റ്റേഴ്സിനും കോച്ച് ഡേവിഡ് ജെയിംസിനും പ്രതീക്ഷയുടെ പച്ചപ്പ് വല്ലതും അവശേഷിച്ചിരുന്നുവെങ്കിൽ അതുകൂടി കഴുകിക്കളഞ്ഞാണ് കഴിഞ്ഞ രാത്രിയിൽ മുംബൈ കളി മതിയാക്കിയത്. മഞ്ഞക്കുപ്പായക്കാർക്ക് ഇനി ആത്മവിശ്വാസം ഒരു തരിമ്പും ബാക്കിയില്ല. ഹാട്രിക്കിലും നിർത്താതെ ഗോളടി തുടർന്ന മുഡോ സുേഗാ നാലു ഗോളുമായി ടീമിെൻറ വിജയത്തിൽ കപ്പിത്താനായപ്പോൾ ഒരുപിടി റെക്കോഡുകൾ കൂടി ഫുട്ബാൾ അറീനയിൽ പിറന്നു. െഎ.എസ്.എല്ലിൽ ഒരു കളിയിൽ ഏറ്റവും കൂടുതൽ ഗോൾനേടുന്ന താരമായ സുഗോ മാറി. ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി കൂടിയായി (6-1) ഇത്. സമാനമായി കീഴടങ്ങിയത് 2016 ൽ ഇതേ മുംബൈക്ക് മുന്നിലായിരുന്നു (5-0).
ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ വാങ്ങുന്നത് ആദ്യവുമായി. 12 കളിയിൽ ആറ് സമനിലയും അഞ്ച് തോൽവിയുമായതോടെ േപ്ല ഒാഫിെൻറ പരിസരത്തുനിന്നും മഞ്ഞപ്പട അപ്രത്യക്ഷവുമായി. ഇനി സൂപ്പർകപ്പിെന മനസ്സിൽ കണ്ട് പന്തുതട്ടാമെന്ന് മാത്രം.
ജനുവരി പ്രതീക്ഷകൾ
12 കളി കഴിയുേമ്പാഴും അടിസ്ഥാന പ്രശ്നങ്ങൾ ബ്ലാസ്റ്റേഴ്സിനെ വിെട്ടാഴിഞ്ഞിട്ടില്ല. പരാജയപ്പെട്ട കോച്ചെന്ന് ഡി.ജെ തെളിയിച്ചതോടെ പകരക്കാരനെത്തുമോയെന്നാണ് ചോദ്യം. എന്നാൽ, 2021വരെ കരാറുള്ള ഡേവിഡ് ജെയിംസ് പരസ്പര ധാരണയിൽ രാജിവെച്ച് പോയാലേ ക്ലബിന് പകരക്കാരനെ തേടാൻ കഴിയൂ. അതേസമയം, സാധ്യതകൾ എല്ലാം അടഞ്ഞ ടീമിന് അവസാന ഘട്ടത്തിൽ കോച്ചായി ആരെത്തുമെന്നതും ആശങ്ക. ഗോളടിക്കാനുള്ള ഒരു താരത്തിെൻറ കുറവ് കൂടി നേരിടുന്ന മഞ്ഞപ്പട ജനുവരി വിൻഡോയിൽ വല്ല മാറ്റങ്ങൾക്കും ശ്രമിക്കുമോയെന്നും കാത്തിരുന്നു കാണാം. മനംമടുത്ത് ഒഴിഞ്ഞുപോയ കാണികളെ തിരികെയെത്തിക്കാൻ ഇത്തരം പൊടിക്കൈകൾ അനിവാര്യമായിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.