മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയര്‍ ലീഗ് ഫുട്ബാൾ മത്സരത്തിൽ ആതിഥേയരായ കേരള പൊലീസിന് വൻ തോൽവി. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു സാറ്റ് തിരൂരിെൻറ വിജയം. കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയ സാറ്റ് എതിരാളികൾക്ക് അവസരം നൽകിയില്ല.
29ാം മിനിറ്റില്‍ തബ്ഷീറാണ് തുടങ്ങിയത്. 41ാം മിനിറ്റില്‍ ലഭിച്ച പെനാൽറ്റിയിൽ ഫസലുറഹ്മാന് ലക്ഷ്യം തെറ്റിയില്ല. രണ്ടാംപകുതിയില്‍ ഇടക്കിടെ പൊലീസ് ശൗര്യം കാട്ടിയെങ്കിലും 76ാം മിനിറ്റില്‍ ഷാഫി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ആതിഥേയർ പത്തിലേക്ക് ചുരുങ്ങി. 87ാം മിനിറ്റില്‍ മുസമ്മിലിലൂടെ മൂന്നാം ഗോളും നേടി സാറ്റ് വിജയത്തിന് തിളക്കം കൂട്ടുകയായിരുന്നു. നാല് തവണയാണ് റഫറിക്ക് മഞ്ഞക്കാർഡ് പുറത്തെടുക്കേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.