കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഗ്രൂപ് ബി മത്സരങ്ങളില്‍ ഗോകുലം എഫ്.സിക്കും ക്വാര്‍ട്സ് എഫ്.സിക്കും ജയം. എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ സെന്‍ട്രല്‍ എക്സൈസിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഗോകുലവും എസ്.ബി.ഐ കേരളയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ക്വാർട്സ് എഫ്.സിയും തോൽപിച്ചു.
ശനിയാഴ്ച വൈകീട്ട് കനത്ത മഴയെത്തുടർന്ന് പാതിവഴിയിൽ അവസാനിപ്പിച്ച ഗോകുലം-എക്സൈസ് മത്സരമാണ് ഞായറാഴ്ച രാവിലെ നടന്നത്. 54ാം മിനിറ്റിൽ ഗോൾരഹിത നിലയിൽ തുടങ്ങിയ മത്സരത്തിൽ ബ്രയാൻ ഉമ്നോയ് ഇരട്ട ഗോൾ നേടി. 59, 70 മിനിറ്റുകളിലായിരുന്നു ഉഗാണ്ടൻ താരത്തിെൻറ ഗോൾ. ഇഞ്ചുറി ടൈമിൽ ലാല്റമന് മാവിയയും ഗോൾ നേടി. 86ാം മിനിറ്റില്‍ മുനീറാണ് എക്സൈസിനായി ആശ്വാസ ഗോള്‍ നേടിയത്. രണ്ടാം മത്സരത്തില്‍ ബെഞ്ചമിനും (33ാം മിനിറ്റ്), ഇമ്മാനുവല്‍ ഐദുവും (50, 73) ക്വാർട്സിനായി സ്കോർ ചെയ്തു.
സീസന് (72), സജിത് പൗലോസ് (74) എന്നിവരാണ് എസ്.ബി.ഐയുടെ ഗോളടിച്ചത്. 15 പോയൻറുമായി ഗോകുലം ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ക്വാര്‍ട്സ് എഫ്.സിയാണ് (12) രണ്ടാമത്. ഓരോ ഗ്രൂപ്പില്‍നിന്നും മികച്ച രണ്ടു ടീമുകളാണ് സെമിയില്‍ പ്രവേശിക്കുക. എ ഗ്രൂപ്പില്‍ എട്ടു മത്സരങ്ങളും പൂര്‍ത്തിയാക്കിയ തൃശൂര്‍ എഫ്.സി മാത്രമാണ് സെമിപ്രവേശനം ഉറപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.