തിരുവനന്തപുരം: കേരള പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ തലസ്ഥാന ടീമുകൾ സമനിലയിൽ. രണ്ടാം ഹോം പോരാട്ടത്തില്‍ എസ്.ബി.ഐയെ ഏജീസ് ഗോൾരഹിത സമനിലയില്‍ തളച്ചു. കളിയുടെ മുഴുവന്‍ സമയത്തും ഇരുടീമിനും ഗോള്‍ നേടാനായില്ല. ഇതോടെ രണ്ട് കളിയില്‍ ഒാരോ വിജയവും തോല്‍വിയുമായി ഏജീസിന് നാല് പോയൻറായി. രണ്ടിലും സമനില വഴങ്ങേണ്ടി വന്ന എസ്.ബി.ഐക്ക് രണ്ട് പോയൻറ് മാത്രമാണുള്ളത്. എസ്.ബി.ഐയുടെ മുന്നേറ്റത്തോടെയായിരുന്നു കളിയുടെ തുടക്കം. ആദ്യ പകുതിയില്‍ നിരവധി ഗോൾ അവസരങ്ങളാണ് എസ്.ബി.ഐയും ഏജീസും പാഴാക്കിയത്. രണ്ടാം പകുതിയിൽ ഏജീസിന് അനുകൂലമായി അരഡസനോളം അവസരങ്ങളും പിറന്നു. പക്ഷേ, ഗോളായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.