മലപ്പുറം: സ്വന്തം മൈതാനത്ത് കഴിഞ്ഞ മത്സരത്തിൽ കെ.എസ്.ഇ.ബി തിരുവനന്തപുരത്തോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഗോകുലം എഫ്.സിക്ക് കേരള പ്രീമിയർ ലീഗിൽ മൂന്നാം ജയം. ബുധനാഴ്ച രാത്രി കോട്ടപ്പടി സ്റ്റേഡിയത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് എഫ്.സി കേരളയെയാണ് വീഴ്ത്തിയത്. 49ാം മിനിറ്റിൽ ഗോകുലത്തിെൻറ വി.പി സുഹൈർ എഫ്.സി കേരളയുടെ പെനാൽറ്റി ബോക്സിൽ ഫൗളിനിരയായപ്പോൾ റഫറി പെനാൽറ്റി വിധിച്ചു. നൈജീരിയൻ സെൻറർ ബാക്ക് ബെല്ലോ റസാഖാണ് കിക്കെടുത്തത്. ഇത് ലക്ഷ്യം കണ്ടതോടെ 1--0. 90ാം മിനിറ്റിൽ ഹാരിസ് ജാവേദ് ഷെയ്ഖിലൂടെ ഗോകുലം ലീഡ് ഉയർത്തി. ഞായറാഴ്ച കേരള പൊലീസും സെൻട്രൽ എക്സൈസും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.