മഡ്രിഡ്: ആരാധകർ ഉറ്റുനോക്കുന്ന എൽക്ലാസികോ പോരാട്ടത്തിന് ഇനി രണ്ടു നാൾ മാത്രം. നൂറ്റാണ്ടിെൻറ പഴക്കമുള്ള വൈരത്തിെൻറ കഥപറയുന്ന സ്പാനിഷ് ലീഗിലെ ക്ലാസിക് പോരാട്ടം റയലിെൻറ തട്ടകത്തിൽ അരങ്ങേറുേമ്പാൾ, പതിവിൽനിന്ന് വ്യത്യസ്തമായ സംഭവങ്ങൾ ആശങ്കയായി നിലനിൽക്കുന്നുണ്ട്. കാറ്റലോണിയൻ രാഷ്ട്രത്തിനായി ഹിതപരിശോധനയും സ്വതന്ത്രമായി പോകാനുള്ള ഒരു ജനതയുടെ തീരുമാനത്തിനുമേലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങൾക്കു ശേഷമുള്ള ആദ്യ എൽക്ലാസികോയാണ് തലസ്ഥാന നഗരിയിൽ നടക്കുന്നത്. പുതിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ കടുത്ത സുരക്ഷയാണ് എൽക്ലാസികോക്ക് സർക്കാർ ഒരുക്കിയിരിക്കുന്നത്.
കാറ്റേലാണിയൻ ദേശീയതയുമായി ബന്ധപ്പെട്ട പ്ലക്കാർഡുകൾ സ്റ്റേഡിയത്തിൽ ഉയർത്തുന്നതിന് നിയന്ത്രണങ്ങളുണ്ടാവും. നേരത്തെ, വിവാദങ്ങൾക്കുശേഷം അത്ലറ്റികോയെ നേരിടാൻ ബാഴ്സലോണ സ്പാനിഷ് തലസ്ഥാനത്തെത്തിയിരുന്നു. മത്സരിക്കാനിറങ്ങിയ ബാഴ്സലോണയെ കൂവലോടെയായിരുന്നു മഡ്രിഡുകാർ വരവേറ്റത്. സ്റ്റേഡിയത്തിൽ സ്െപയിനിനെ പിന്തുണക്കുന്ന മുദ്രാവാക്യങ്ങളും മുഴങ്ങിയിരുന്നു. കാറ്റലോണിയ സ്വതന്ത്രമാക്കപ്പെട്ടാൽ ബാഴ്സലോണയെ ലാ ലിഗയിൽ കളിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ ലാ ലിഗ പ്രസിഡൻറ് യാവിയർ ടെബാസും അറിയിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയ ആവേശത്തിന് പിന്തുണക്കാതെയായിരുന്നു ഇരു ക്ലബുകളുടെയും പ്രസിഡൻറുമാർ പ്രസ്താവനയിറക്കിയത്. ‘കാറ്റലോണിയ വിഭജിക്കപ്പെട്ടാലും ഇല്ലെങ്കിലും ലാ ലിഗയിൽ കളിക്കാനാണ് ബാഴ്സലോണയുടെ ആഗ്രഹം’ എന്നായിരുന്നു ബാഴ്സലോണ പ്രസിഡൻറ് ജോസഫ് മാരിയ അറിയിച്ചത്.
റയൽ മഡ്രിഡ് പ്രസിഡൻറ് ഫ്ലോറൻറീനോ പെരസിനും ഇൗ അഭിപ്രായം തന്നെയായിരുന്നു. ‘കാറ്റലോണിയയില്ലാത്ത സ്പെയിനിനെ സങ്കൽപിക്കാൻ എനിക്കുകഴിയില്ല. അേതപോലതന്നെ ബാഴ്സലോണയില്ലാത്ത ലാ ലിഗയും’. പതിവു ഫുട്ബാൾ പോരാട്ടവീര്യത്തിെൻറ വൈരങ്ങൾക്കപ്പുറമുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും എൽക്ലാസികോ സ്പെയിനിനെ ഒരുമിപ്പിക്കുമെന്നും ചില ഫുട്ബാൾ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.