മോസ്കോ: ‘ഒരു മെക്സിക്കൻ അപാരത’ പ്രതീക്ഷിച്ചിരുന്നെങ്കിലും േലാകചാമ്പ്യന്മാർക്ക് മുന്നിൽ ഒന്നുംസംഭവിച്ചില്ല. യോആഹിംലോയ്വിെൻറ യുവജർമനി പന്തുകൊണ്ട് എതിരാളികൾക്കുമുന്നിൽ വിസ്മയം വിരിയിച്ചപ്പോൾ കോൺകാഫ് ചാമ്പ്യന്മാർ ചാരമായി. എണ്ണംപറഞ്ഞ നാലുഗോളുകൾക്കാണ് ജർമനി മെക്സികോയെ പരാജയപെടുത്തിയത്. 89ാം മിനിറ്റിൽ മാർകോസ് ഫാബിയാനിെൻറ വണ്ടർ ഗോളിൽ മെക്സികോ ആരാധകർക്ക് ആശ്വസിക്കാം.
ജർമനിക്കെതിരെ തന്ത്രങ്ങൾ മെനയുന്നതിന് മുെമ്പ മെക്സികോയുടെ വലയിലെത്തിയത് രണ്ടു ഗോളുകളാണ്. ബെൻജമിൻ ഹെൻറിക്വസിെൻറ പാസിൽ ആറാം മിനിറ്റിൽ ഷാൽകെതാരം ലിയോൺ ഗോറിസ്കയാണ് മെക്സികോയുടെ ഹൃദയം തകർത്ത് ഗോൾ നേടിയത്. അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിന് തിരിച്ചടി നൽകാനായി കുതിക്കുന്നതിനിടയിൽ രണ്ടാമതും മെക്സികോ ഞെട്ടി. ഇത്തവണയും ലിയോൺ ഗോറിസ്കതന്നെയായിരുന്നു ജർമനിയുടെ ഗോൾ നേടിയത്.
ഇതോടെ മെക്സികോ ഒന്നു പതുങ്ങിെയങ്കിലും പിന്നീട് ഉണർന്നുകളിച്ചു. അവസരങ്ങൾ ഡസൻകണക്കിലധികം വന്നെത്തിയെങ്കിലും നിർഭാഗ്യം കൂട്ടുകൂടിയതോടെ ജർമനിയുടെ വലകുലുക്കാൻ മെക്സികോക്ക് കഴിഞ്ഞില്ല. 59ാം മിനിറ്റിൽ മികച്ച മൂന്നേറ്റത്തിനൊടുവിൽ ജർമനി വീണ്ടും ഗോളാക്കി. ജോൺസ് ഹെക്റ്ററിെൻറ പാസിൽ ടിമോ വെർനറാണ് ഗോൾ നേടിയത്. മൂന്നുേഗാളിന് പിന്നിലായതോടെ ജർമനി വിജയം ഉറപ്പിച്ചു. 89ാം മിനിറ്റിൽ മെക്സികോ അർഹിച്ചഗോൾ നേടിയെങ്കിലും 91ാം മിനിറ്റിലെ അമീൻ യൂനുസിെൻറ ഗോളോടെ മെക്സികോയുടെ കഥകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.