ബ്വേനസ് എയ്റിസ്: അർജൻറീന ഫുട്ബാൾ ടീം പരിശീലകനായി ലയണൽ സ്കളോനി തുടരും. 2022 ഖത്തർ ലോകകപ്പ് യോഗ്യത റൗണ്ട് കഴിയുന്നതു വരെയാണ് സ്കളോനിക്ക് കരാർ നീട്ടിനൽകിയത്. ജോർജ് സാംപോളിക്ക് പകരം കഴിഞ്ഞ ആഗസ്റ്റിലാണ് സ്കളോനി ടീമിനൊപ്പം ചേർന്നത്.
കഴിഞ്ഞ കോപ അമേരിക്കയിൽ മൂന്നാം സ്ഥാനം നേടിക്കൊടുത്തതോടെയാണ് സ്കളോനിക്ക് തുടരാൻ വഴിയൊരുങ്ങിയത്. 2020 മാർച്ചിൽ തുടങ്ങുന്ന യോഗ്യത റൗണ്ട് പോരാട്ടങ്ങൾ 2021 നവംബർ വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.