‘‘പ്രിയ യുർഗൻ േക്ലാപ്, ഞാൻ ഡാരഗ്, 10 വയസ്സ്. മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ആരാധകൻ എന്ന നിലയിലാണ് ഈ കത്ത്. ലിവർപൂൾ ഇതിനകം ഒരുപാട് മത്സരങ്ങൾ ജയിച്ചുകഴിഞ്ഞു. ഇനിയൊരു ഒമ്പത് കളികൂടി ജയിച്ചാൽ, നിങ്ങൾ അപരാജിത യാത്രയിൽ റെക്കോഡിലെത്തും. ഒരു യുനൈറ്റഡ് ആരാധകന് സഹിക്കാവുന്നതിലും അപ്പുറമാണിത്. അതിനാൽ, അടുത്ത കളി നിങ്ങൾ തോൽക്കണം. എതിരാളിയെ ഗോളടിക്കാൻ അനുവദിക്കണം. ഇനി ജയിക്കരുതെന്നോ ലീഗ് കിരീടം നിങ്ങൾ നേടരുതെന്നോ അല്ല ഞാൻ പറയുന്നത്’’
-സ്നേഹപൂർവം, ഡാരഗ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു കളിപോലും തോൽക്കാതെ ലിവർപൂൾ കിരീടത്തിലേക്ക് കുതിക്കുന്നതുകണ്ട് സഹികെട്ട ഒരു കുഞ്ഞു ആരാധകെൻറ കത്താണിത്. എതിരാളിയുടെ തോൽവിക്കായി പ്രാർഥിച്ച് കാത്തിരുന്ന് സഹികെട്ടപ്പോൾ കോച്ചിനുതന്നെ കത്തെഴുതിയ മാഞ്ചസ്റ്റർ യുനൈറ്റഡ് ആരാധകൻ ഡാരഗ് എന്ന 10 വയസ്സുകാരൻ. എന്നാൽ, കത്തിന് കോച്ച് േക്ലാപ് മറുപടി എഴുതിയപ്പോഴാണ് ഡാരഗ് ഞെട്ടിയത്.
കത്തെഴുതിയ ഡാരഗിനെ അഭിനന്ദിച്ച േക്ലാപ്, പക്ഷേ, ലിവർപൂൾ തോൽക്കുക എന്നതാണ് ആവശ്യമെന്നതിനാൽ അപേക്ഷ നിരസിക്കുന്നതായി അറിയിച്ചു.
ടീമിെൻറ ജയം കാത്തിരിക്കുന്ന ദശലക്ഷം ആരാധകരെ സന്തോഷിപ്പിക്കുകയാണ് എെൻറ ജോലി. അതിനാൽ ഇനിയും ജയിക്കണം. അതേസമയം, ഫുട്ബാളിൽ ഒന്നും സ്ഥിരമായില്ല. നേരേത്ത ഞങ്ങൾ ഒരുപാട് മത്സരങ്ങളിൽ തോറ്റിട്ടുണ്ട്. ഇനി ഭാവിയിലും സംഭവിച്ചേക്കാം -തെൻറ മറുപടി കത്തിൽ േക്ലാപ് പറഞ്ഞു. ടീമിെൻറ തോൽവിയിൽ നിരാശപ്പെടരുതെന്നും ഫുട്ബാളിനോടും ക്ലബിനോടുമുള്ള ഇഷ്ടം തുടരണമെന്നും കോച്ച് ഉപദേശിക്കുന്നു.
ശനിയാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ േക്ലാപ് ഡാരഗിെൻറ കത്തിനെക്കുറിച്ച് പരാമർശിച്ചു. സ്ഥിരമായി ആരാധകരുടെ എഴുത്തുകൾ ലഭിക്കാറുണ്ടെങ്കിലും മറുപടി നൽകാറില്ല. എന്നാൽ, 10 വയസ്സുകാരെൻറ നിഷ്കളങ്കതയും കൗതുകവും തന്നെ ആകർഷിച്ചതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.