ലണ്ടൻ: നീണ്ടുനിന്ന ഗോൾ വരൾച്ചക്ക് വിരാമംകുറിച്ച് മുഹമ്മദ് സലാഹ് ഫോമിലേക്കെ ത്തിയപ്പോൾ, സതാംപ്ടണിനെതിരെ ലിവർപൂളിന് 3-1െൻറ ജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം നബി കീറ്റ (36), മുഹമ്മദ് സലാഹ് (80), ജോർഡൻ ഹെൻഡേഴ്സൺ (86) എന്നിവരുടെ ഗോൾ മികവിലാണ ് ക്ലോപ്പിെൻറ ചുണക്കുട്ടികളുടെ തിരിച്ചുവരവ്.
പ്രീമിയർ ലീഗ് ട്രോഫി കണ്ണുനട്ട് മാഞ്ചസ്റ്റർ സിറ്റിയെ പിന്നാലെ പിന്തുടരുന്ന ലിവർപൂൾ (82) ജയത്തോടെ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി. ഒരു കളി കുറവ് കളിച്ച സിറ്റി (80) ടോട്ടൻഹാമിനെതിരായ നിർണായക പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ്. ടോട്ടൻഹാമിെൻറ പുതിയ സ്റ്റേഡിയത്തിൽ പത്തിനാണ് മത്സരം.
സതാംപ്ടണിനെതിരെ സമനിലതെറ്റിയാണ് ലിവർപൂളിെൻറ തുടക്കം. ഒമ്പതാം മിനിറ്റിലെ ഒരു കൗണ്ടർ അറ്റാക്ക് അലിസൺ ബക്കറിനെ മറികടന്നപ്പോൾ ലിവർപൂൾ പ്രതിരോധം വിറച്ചു. അയർലൻഡ് സ്ട്രൈക്കർ ഷെയ്ൻ ലോങ്ങാണ് വിർജിൽ വാൻഡികിനും ജോൾ മാറ്റിപിനും പിടികൊടുക്കാതെ വലയിലേക്ക് നിറയൊഴിച്ചത്.
ഇതോടെ ഉണർന്നെണീറ്റ ലിവർപൂൾ ആക്രമണത്തിന് മൂർച്ചകൂട്ടി. ആദ്യ പകുതിയിൽ നബി കീറ്റ (36) ഒപ്പമെത്തിച്ചു. 80ാം മിനിറ്റിൽ മുഹമ്മദ് സലാഹിെൻറ സോേളാ ഗോൾ മികവിൽ ലിവർപൂൾ മുന്നിൽ. ഒടുവിൽ ജോർഡൻ ഹെൻഡേഴ്സണിെൻറ (86) ഗോളുമെത്തിയതോടെ ആൻഫീൽഡുകാർ ജയം ഉറപ്പിച്ചു.
എട്ടു മത്സരങ്ങളിലെ ഗോൾ വരൾച്ചക്കൊടുവിലാണ് മുഹമ്മദ് സലാഹ് വലകുലുക്കുന്നത്. ഇതോടെ പ്രീമിയർ ലീഗിൽ താരം ഗോൾനേട്ടം അമ്പതാക്കി. ഗോളിൽ അതിവേഗം ഫിഫ്റ്റി തികക്കുന്ന താരമെന്ന റെക്കോഡ് ഇതോടെ ഇൗജിപ്ത് താരം സ്വന്തമാക്കി. 69 മത്സരത്തിലാണ് നേട്ടം. ഫെർണാണ്ടോ ടോറസിെൻറ (72 മത്സരങ്ങൾ) റെക്കോഡാണ് തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.