ലണ്ടൻ: ന്യൂകാസിൽ യുനൈറ്റഡിെൻറ സ്റ്റേഡിയത്തിൽ ഒാരോ മിനിറ്റിലും ലിവർപൂൾ ആരാധകരുടെ മിടിപ്പ് കൂടുകയായിരുന്നു. സിറ്റിയുമായുള്ള കിരീടപ്പോര് ഉച്ചിയിലെത്തിനിൽക്കെ വിലപ്പെട്ട പോയൻറ് നഷ്ടമായിരുന്നെങ്കിൽ ഒരുപക്ഷേ തീരാവേദനയായേനെ. പക്ഷേ, ക്ലോപ്പിെൻറ തീരുമാനങ്ങളൊന്നും തെറ്റിയില്ല. 2-2ന് സമനിലയിൽ അവസാനിക്കുമെന്നു തോന്നിച്ച മത്സരത്തിൽ ലിവർപൂൾ അവസാനം പൊരുതി ജയിച്ചു.
മുഹമ്മദ് സലാഹ് 73ാം മിനിറ്റിൽ പരിക്കേറ്റു മടങ്ങിയപ്പോൾ പകരക്കാരനായെത്തിയ ഡിവോക് ഒറിഗി അവസാന നിമിഷം ഗോൾ നേടി ലിവർപൂളിെൻറ പ്രതീക്ഷ കാക്കുകയായിരുന്നു (3-2). ഇതോടെ പ്രീമിയർ ലീഗിൽ കിരീടജേതാവ് ആരാണെന്നറിയാൻ അവസാന മത്സരംവരെ കാത്തിരുന്നേ മതിയാവൂ. 37 മത്സരത്തിൽ ലിവർപൂളിന് 94 പോയൻറാണ്. 36 മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് 92 പോയൻറും.
13ാം മിനിറ്റിൽ വിർജിൽ വാൻഡൈക്കിെൻറ ഹെഡർ ഗോളിലൂടെ ലിവർപൂൾ അക്കൗണ്ട് തുറന്നു. 20ാം മിനിറ്റിൽ ക്രിസ്റ്റ്യൻ അറ്റ്സുവാണ് അലിസണെ മറികടന്ന് സമനില പിടിച്ചു. എന്നാൽ, മുഹമ്മദ് സലാഹ് (28) രക്ഷക്കെത്തിയപ്പോൾ ലിവർപൂൾ വീണ്ടും മുന്നിലെത്തി. വിട്ടുകൊടുക്കാതെ പൊരുതിയ ന്യൂകാസിൽ പിന്നെയും തിരിച്ചടിച്ചു. പിന്നാലെ സലാഹിന് പരിക്കേറ്റെങ്കിലും 86ാം മിനിറ്റിൽ ഡിവോക് ഒറിഗി വിജയ ഗോൾ കുറിച്ചു. മറ്റൊരു മത്സരത്തിൽ ചെൽസി 3-0ത്തിന് വാറ്റ്േഫാഡിനെ തോൽപിച്ചു. മാഞ്ചസ്റ്റർ യുനൈറ്റഡ് 1-1ന് ഹഡേഴ്സ് ഫീൽഡിനോട് സമനില വഴങ്ങി.
സലാഹിന് പരിക്ക് ലണ്ടൻ: ലിവർപൂൾ സ്ട്രൈക്കർ മുഹമ്മദ് സലാഹിന് ന്യൂകാസിൽ യുനൈറ്റഡിനെതിരായ മത്സരത്തിൽ തലക്ക് പരിക്ക്. രണ്ടാം പകുതി ഹെഡറിനുള്ള ശ്രമത്തിൽ ഗോളിയുമായി കൂട്ടിയിടിച്ചാണ് താരത്തിന് പരിക്കേൽക്കുന്നത്. ടീം ഡോക്ടർമാർ പരിശോധിച്ച് പരിക്ക് ഗുരുതരമാണെന്ന് കണ്ടതോടെ സ്ട്രെച്ചറിലാണ് കൊണ്ടുപോയത്. ചാമ്പ്യൻസ് ലീഗ് സെമി രണ്ടാം പാദത്തിൽ താരത്തിനു കളിക്കാനാവുമോയെന്ന ആശങ്കയിലാണ് ലിവർപൂൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.