മാഡ്രിഡ്: ചാമ്പ്യൻസ്ലീഗ് ഫുട്ബാളിലെ ആദ്യപാദ പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനും ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിക്കും തോൽവി.
പ്രീമിയർലീഗിലെ മിന്നും പ്രകടനത്തിെൻറ ആത്മവിശ്വാസത്തിൽ മാഡ്രി ഡിലെത്തിയ ലിവർപൂളിനെ ഏക ഗോളിനാണ് അത്ലറ്റിക്കോ മടികടന്നത്. മത്സരത്തിെൻറ നാലാംമിനിട്ടിൽ കോർണറിൽ നി ന്നും വീണുകിട്ടിയ അവസരം ഗോളാക്കി സോൾ നിഗ്വസ് അത്ലറ്റിക്കോയെ മുന്നിലെത്തിക്കുകയായിരുന്നു. മത്സരത്തിൽ 73ശതമാനം പന്ത് കൈവശം വെച്ചിട്ടും ഒരു ഗോൾഷോട്ട് പോലും ഉതിർക്കാൻ ലിവർപൂളിനായില്ല. മറുവശത്ത് പന്തുകിട്ടുേമ്പാഴെല്ലാം അത്ലറ്റിക്കോ ലിവർപൂളിനെ സമ്മർദ്ദത്തിലാക്കി. രണ്ടാംപാദ പ്രീക്വാർട്ടറിനായി ഡീഗോ സിമിയോണിയും സംഘവും ലിവർപൂളിെൻറ തട്ടകമായ ആൻഫീൽഡിലെത്തുേമ്പാൾ േക്ലാപ്പും കുട്ടികളും എന്ത് കരുതിവെച്ചിരിക്കും എന്നും എന്ന് കാത്തിരുന്നു കാണണം.
സ്വന്തം മൈതാനത്തുനടന്ന മത്സരത്തിൽ പി.എസ്.ജിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് കീഴടക്കിയാണ് ഡോർട്ട്മുണ്ട് ആദ്യം പാദം തങ്ങളുടേതാക്കിയത്. ഗോളൊഴിഞ്ഞുനിന്ന ആദ്യപകുതിക്ക് ശേഷം പോരാട്ടത്തിന് തീപിടിച്ചപ്പോൾ ഹാളണ്ടിലൂടെ ഡോർട്ട്മുണ്ടാണ് ആദ്യ ഗോൾ നേടിയത്. 75ാം മിനിട്ടിൽ എംബാപ്പെയുടെ ക്രോസ് വലയിലെത്തിച്ച് നെയ്മർ പി.എസ്.ജിെയ ഒപ്പമെത്തിച്ചെങ്കിലും രണ്ടുമിനിട്ടുകൾക്ക് ശേഷം ഹാളണ്ടിലൂടെ തന്നെ ഡോർട്ട്മുണ്ട് വീണ്ടും മുന്നിലെത്തുകയായിരുന്നു.
ഇന്നത്തെ മത്സരങ്ങളിൽ ടോട്ടൻഹാം ഹോട്സ്പർ ചാമ്പ്യൻസ്ലീഗിലെ നവാഗതരായ ആർ.പി ലീപ്സിഷിനെ നേരിടും. മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്ലബ്ബായ വലൻസിയയും ഇറ്റാലിയൻ ക്ലബ്ബായ അത്ലാൻറയും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.