ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് തുടർന്ന് ലിവർപൂൾ. വോൾവ്സിനെതിരെ 2-1ന്‍റെ ജയമാണ് ഒന്നാം സ്ഥാനക് കാരായ ലിവർപൂൾ നേടിയത്. പ്രീമിയർ ലീഗിൽ തോൽവിയറിയാതെ തുടർച്ചയായ 14ാം മത്സരമാണ് ലിവർപൂൾ പിന്നിട്ടത്.
എട്ടാം മിനിറ്റിൽ ജോർദൻ ഹെൻഡേർസൺ നേടിയ ഗോളോടെ ലിവർപൂൾ തുടക്കത്തിൽ തന്നെ വോൾവ്സിനെ ഞെട്ടിച്ചു. എന്നാൽ, ഇടവേളക്ക് ശേഷം 51ാം മിനിറ്റിൽ വോൾവ്സ് റൗൾ ജിമെൻസിലൂടെ തിരിച്ചടിച്ചു. സമനിലയിൽ കലാശിക്കുമെന്ന് കരുതിയ മത്സരം 84ാം മിനിറ്റിൽ റോബർട്ടോ ഫെർമീഞ്ഞോയുടെ ഗോളിലൂടെ ലിവർപൂൾ സ്വന്തമാക്കുകയായിരുന്നു.
ലിവർപൂളിന്‍റെ തുടർച്ചയായ 40ാം ജയമാണ് വോൾവ്സിനെതിരെ നേടിയത്. 67 പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. ലെയിസ്റ്റർ സിറ്റി, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.