ലണ്ടൻ: 30 വർഷത്തിന് ശേഷം ഇംഗ്ലീഷ് ഫുട്ബാൾ ലീഗ് കിരീടത്തിലേക്ക് കുതിക്കുന്ന ലിവർപൂളിന് സമനില പൂട്ടിട്ട് എവർട്ടൺ. ഗൂഡിസൺ പാർക്കിൽ നടന്ന മെഴ്സിസൈഡ് ഡെർബി ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെയാണ് റെഡ്സിെൻറ കിരീടധാരണം നീണ്ടത്.
തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ ലിവർപൂളിെൻറ കിരീട സ്വപ്നം പൂവണിയും. ബേൺലിയാണ് സിറ്റിയുടെ എതിരാളി.
സൂപ്പർ താരം മുഹമ്മദ് സലാഹിനെയും ഡിഫൻഡർ ആന്‍ഡി റോബര്‍ട്ടസണിനെയും ബെഞ്ചിലിരുത്തിയാണ് ലിവര്‍പൂള്‍ ഇറങ്ങിയത്. കൂടുതല്‍ സമയം പന്തു കൈവശം വെച്ചതും നിയന്ത്രിച്ചതും ലിവര്‍പൂളായിരുന്നെങ്കിലും മത്സരത്തിെൻറ അന്ത്യത്തിൽ കൂടുതല്‍ ഗോളവസരങ്ങൾ സൃഷ്ടിച്ച് എവര്‍ട്ടൻ ഞെട്ടിച്ചു. ഗോൾകീപ്പർ അലിസൺ ബെക്കറിെൻറ മികച്ച സേവുകളാണ് ലിവർപൂളിന് രക്ഷയായത്.
എവര്ട്ടെൻറ തട്ടകത്തിൽ നടന്ന അവസാനത്തെ എട്ട് ഡർബികളില്‍ ഏഴും സമനിലയിൽ കലാശിക്കുകയായിരുന്നു. 2010 ഒക്ടോബറിന് ശേഷം എവർട്ടനെതിരെ കളിച്ച 22 മത്സരങ്ങളിൽ ഒന്നിൽ പോലും ലിവർപൂൾ േതാറ്റിട്ടില്ല.
29 മത്സരങ്ങളില്‍ 27ഉം വിജയിച്ച് 82 പോയൻറുമായി ആദ്യ പ്രീമിയർ ലീഗിലേക്ക് കുതിക്കുന്ന വേളയിലായിരുന്നു കോവിഡിെൻറ വരവ്. ഒരുവേള ലീഗ് ഉപേക്ഷിക്കുമെന്ന തരത്തിൽ വരെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ യൂറോ കപ്പ് മാറ്റിവെച്ചതിനാൽ ലീഗുകൾ നടത്താൻ കളമെരുങ്ങിയതോടെയാണ് ലിവർപൂൾ ആരാധകർക്ക് ശ്വാസം നേരെ വീണത്.
ചെൽസിക്ക് ജയം
ചെൽസി ആസ്റ്റൺ വില്ലയെ 2-1ന് തോൽപിച്ചു. ആദ്യ പകുതിയിൽ കോട്നി ഹോസിെൻറ ഗോളിൽ ആസ്റ്റൺ വില്ലയായിരുന്നു മുന്നിൽ.എന്നാൽ രണ്ടുമിനിറ്റിെൻറ ഇടവേളയിൽ ക്രിസ്റ്റ്യൻ പുലിസിചും (60) ഒലിവർ ജിറൂഡും (62) നേടിയ ഗോളുകളുടെ മികവിൽ ചെൽസി ജയിച്ചു കയറി.
Whose performance impressed you most? 🙌#PL pic.twitter.com/JRxvWVGtT9
— Premier League (@premierleague) June 21, 2020
സീസർ അസ്പലിക്വറ്റയാണ് രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത്. ഇതോടെ 30 കളികളിൽ നിന്നും 51 പോയൻറുമായി നാലാം സ്ഥാനത്തുള്ള ചെൽസി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കി.
മറ്റ് മത്സരങ്ങളിൽ ന്യൂകാസിൽ യുനൈറ്റഡ് 3-0ത്തിന് ഷെഫീൽഡ് യുനൈറ്റഡിനെയും ക്രിസ്റ്റൽ പാലസ് 2-0ത്തിന് ബേൺമൗത്തിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.