മാഞ്ചസ്റ്റർ: ആസ്റ്റൺ വില്ലയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്ത് നിലവില െ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനക്കാരായ ലിവർപൂളുമായുള്ള അകലം മൂ ന്നു പോയൻറായി കുറച്ചു. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിെൻറ രണ്ടാം പകുതിയിൽ റഹിം സ്റ്റർലിങ് (46), ഡേവിഡ് സിൽവ (65), ഇൽകായ് ഗുണ്ടോഗൻ (70) എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്. മത്സരം തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ 87ാം മിനിറ്റിൽ ഫെർണാണ്ടീന്യോ ചുവപ്പുകാർഡ് വാങ്ങി കളം വിട്ടത് മാത്രമാണ് പെപ് ഗാർഡിയോളക്കും സംഘത്തിനും നിരാശ സമ്മാനിച്ചത്.
സൂപ്പർ താരം സെർജിയോ അഗ്യൂറോക്കു പകരം ആദ്യ ഇലവനിൽ സ്ഥാനംപിടിച്ച ഗബ്രിയേൽ ജീസസിനും ഡേവിഡ് സിൽവക്കും ലഭിച്ച അവസരങ്ങൾ മുതലെടുക്കാനാവാത്തതിനെത്തുടർന്നാണ് മികച്ച ആക്രമണം നടത്തിയിട്ടും ആദ്യ പകുതിയിൽ സിറ്റിക്ക് സ്കോർ ചെയ്യാൻ സാധിക്കാതിരുന്നത്. സതാംപ്ടണെ 9-0ത്തിന് തകർത്ത് പ്രീമിയർലീഗ് റെക്കോഡിട്ട ലെസ്റ്റർ സിറ്റിയെ മറികടന്നാണ് സിറ്റി രണ്ടാം സ്ഥാനത്തേക്കു കയറിയത്.
10 മത്സരങ്ങളിൽ സിറ്റിക്ക് 22 പോയൻറുള്ളേപ്പാൾ ഒരു മത്സരം കുറച്ചു കളിച്ച ലിവർപൂളിന് 25 പോയൻറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.