ലണ്ടൻ: പതിറ്റാണ്ടിനുശേഷം വീണ്ടുമൊരു കിരീടമെന്ന ലിവർപൂളിെൻറ സ്വപ്നത്തിന് മങ്ങലേൽക്കുന്നു. ഇഞ്ചോടിഞ് ച് വ്യത്യാസത്തിൽ മുന്നിലുള്ള ലിവർപൂളിന് വീണ്ടും സമനില ഷോക്ക്. ഇത്തവണ മാഞ്ചസ്റ്റർ യുനൈറ്റഡാണ് ഒാൾഡ് ട് രഫോഡിൽ ക്ലോപ്പിെൻറ പോരാളികളെ ഗോൾരഹിത സമനിലയിൽ കുരുക്കിയത്.
അവസാന അഞ്ചു മത്സരങ്ങളിൽ ലിവർപൂളിെൻറ മൂന്നാം സമനിലയാണിത്. ഇതോടെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ലിവർപൂളിെൻറ പോയൻറ് വ്യത്യാസം ഒന്നായി കുറഞ്ഞു. ലിവർപൂളിന് 66ഉം മാഞ്ചസ്റ്റർ സിറ്റിക്ക് 65ഉം പോയൻറാണ് നിലവിൽ.
പരിക്ക് കളം വാണ മത്സരത്തിൽ യുനൈറ്റഡിന് ആദ്യ പകുതിയിലേറ്റ തിരിച്ചടികളൊന്നും എതിർനിരക്ക് മുതലാക്കാനായില്ല. ആൻഡർ ഹെരേ, യുവാൻ മാറ്റ, മാറ്റക്ക് പകരക്കാരനായിറങ്ങിയ ജെസെ ലിംഗാർഡ് എന്നിവരാണ് േകാച്ച് സോൾഷെയറിെൻറ കണക്കുകൂട്ടൽ തെറ്റിച്ച് പരിക്കേറ്റ് തിരിച്ചുകയറിയത്. എന്നാൽ, ഇതൊന്നും മുതലാക്കാൻ ലിവർപൂൾ മുന്നേറ്റത്തിനായില്ല.
സലാഹിനും മാനെക്കും ലഭിച്ച അവസരങ്ങളൊന്നും ഗോളാക്കാൻ അനുവദിക്കാതെ യുനൈറ്റഡ് പ്രതിരോധം കരുത്തറിയിച്ചപ്പോൾ, ക്ലോപ്പിെൻറ ലിവർപൂളിന് വിലപ്പെട്ട പോയൻറുകൾ നഷ്ടമായി.
മറ്റൊരു മത്സരത്തിൽ ആഴ്സനൽ 2-0ത്തിന് സതാംപ്ടണിനെ തോൽപിച്ചു. അലക്സാണ്ടർ ലാകസറ്റെയും (6) ഹെൻറിക് മിഖത്ര്യാനുമാണ്(17) ഗണ്ണേഴ്സിെൻറ സ്കോറർമാർ. ജയത്തോടെ യുനൈറ്റഡിനെ മറികടന്ന് ആഴ്സനൽ നാലാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.