മാഞ്ചസ്റ്റർ: സ്പാനിഷ് പടയാളികളായ സെൽറ്റയോട് സമനിലയിൽ കുരുങ്ങിയെങ്കിലും ആദ്യ പാദത്തിലെ ജയത്തിെൻറ പിൻബലത്തിൽ മാഞ്ചസ്റ്റർ യുൈനറ്റഡ് യുവേഫ യൂറോപ്പ ലീഗിെൻറ ഫൈനലിൽ പ്രവേശിച്ചു. രണ്ടാം പാദ സെമിഫൈനൽ 1-1ന് സമനിലയിലായതോടെ 2-1െൻറ അഗ്രഗേറ്റ് സ്കോറിനാണ് ഹോസെ മൗറീന്യോയുടെ യുനൈറ്റഡ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഇരുപാദങ്ങളിലുമായി ലിയോണിനെ 4-5ന് തോൽപിച്ച അയാക്സുമായി യുനൈറ്റഡ് മേയ് 24ന് ഫൈനലിൽ ഏറ്റുമുട്ടും. ആദ്യ പാദത്തിൽ റാഷ്ഫോഡിെൻറ ഏകഗോളിൽ യുനൈറ്റഡ് സെൽറ്റയുടെ ഹോംഗ്രൗണ്ടിൽ വിജയിച്ചിരുന്നു. രണ്ടാം പാദത്തിൽ ആദ്യത്തിൽ ഫെല്ലിനി നേടിയ ഗോളിന് സെൽറ്റ അവസാന നിമിഷത്തിൽ തിരിച്ചടിക്കുകയായിരുന്നു.
യുവേഫ യൂറോപ്പ ലീഗ് ചാമ്പ്യന്മാർക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കുമെന്നിരിക്കെ ‘പിൻവാതിലിലൂടെ’ യൂറോപ്പിലെ വമ്പന്മാർ മാറ്റുരക്കുന്ന ഗ്ലാമർ പോരാട്ടത്തിനുള്ള യോഗ്യത സ്വപ്നംകണ്ടായിരുന്നു രണ്ടാംപാദ സെമിഫൈനലിന് യുനൈറ്റഡ് കളത്തിലിറങ്ങിയത്. രണ്ടു ചുവപ്പുകാർഡും അഞ്ചു മഞ്ഞ കാർഡുകളും കണ്ട മത്സരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു. 17ാം മിനിറ്റിൽ റാഷ്ഫോഡിെൻറ ഫ്രീകിക്കിലൂടെയെത്തിയ പന്ത് ഹെഡറിലൂടെ മറൗൻ ഫെല്ലെയ്നി വലയിലാക്കി. രണ്ടാം പകുതിയിലായിരുന്നു കാർഡുകളിയും സെൽറ്റയുടെ തിരിച്ചടിയും.
85ാം മിനിറ്റിൽ സെബാസ്റ്റ്യൻ റോൺകാഗ്ലിയയാണ് സെൽറ്റക്കായി ഗോൾ നേടുന്നത്. ഗോളിനു തൊട്ടുപിന്നാലെ ഇരു ടീമുകളും തമ്മിൽ കൈയാങ്കളിയും വാക്കേറ്റവുമുണ്ടായി. യുനൈറ്റഡിെൻറ എറിക് ബെയ്ലിയെയും സെൽറ്റക്കായി ഗോളടിച്ച സെബാസ്റ്റ്യൻ റോൺകാഗ്ലിയയെയും ചുവപ്പ് കാർഡുമായി പുറത്ത്. പിന്നീട് സമനില പിടിക്കാനായി സെൽറ്റ വിഗോ പൊരുതിക്കളിച്ചെങ്കിലും എതിരാളികളുടെ വലകുലുക്കാനാവാതിരുന്നതോടെ യുനൈറ്റഡ് ഫൈനലിലേക്ക് പ്രവേശിച്ചു.
മറ്റൊരു സെമിഫൈനലിൽ ലിയോൺ 3-1ന് വിജയിച്ചെങ്കിലും ആദ്യ പാദ സെമിയിൽ ഗോളടിച്ചുകൂട്ടിയ അയാക്സ് (4-1), 4-5െൻറ അഗ്രഗേറ്റ് സ്കോറിന് ഫൈനലിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.