ലണ്ടൻ: ആരാധകർ കാത്തിരുന്ന മാഞ്ചസ്റ്ററിലെ വമ്പന്മാരുടെ പോരിന് ഗോൾരഹിത സമനിലയോടെ സമാപനം. സിറ്റിയുടെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോൾ പോലും അടിപ്പിക്കാതെ എതിർനിരയെ പൂട്ടി മാഞ്ചസ്റ്റർ യുനൈറ്റഡ് നേടിയത് വിജയത്തോളം പോന്ന സമനിലയാണ്. അവസാനത്തിൽ റെഡ്കാർഡ് കണ്ട് മധ്യനിരതാരം ഫെല്ലിനി പുറത്തുപോവേണ്ടിവന്നിട്ടും സിറ്റിക്ക് എതിർ വല കുലുക്കാനായില്ല. ഇൗ മത്സരവും തോൽക്കാതിരുന്നതോടെ 24 കളികളിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് അപരാജിത കുതിപ്പു തുടരുകയാണ്. അതേസമയം, അവസാന അഞ്ചു കളികളിൽ സിറ്റിക്ക് രണ്ടു ജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ്.
നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്കും അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുനൈറ്റഡിനും ചാമ്പ്യൻസ് ലീഗ് യോഗ്യതക്കുള്ള പോരാട്ടമായിരുന്നു ഇൗ ഡർബി. ഹോം ഗ്രൗണ്ടിെൻറ ആനുകൂല്യത്തിൽ കളത്തിൽ നിറഞ്ഞു കളിച്ചത് സിറ്റി തന്നെയായിരുന്നു. എന്നാൽ ഗോളുറച്ച പല അവസരങ്ങളും തട്ടിമാറ്റി യുനൈറ്റഡിെൻറ രക്ഷകനായത് ഗോളി ഡേവിഡ് ഡി ഗെയായിരുന്നു. കളിതുടങ്ങി ഏറെയാവുന്നതിനുമുമ്പ് തന്നെ ഡിബ്രൂയിൻ നൽകിയ ക്രോസ് അഗ്യൂറോ കളഞ്ഞു കുളിച്ചപ്പോേഴ സിറ്റിയുടെ നിർഭാഗ്യം മണത്തിരുന്നു. ഇരു പകുതിയിലുമായി അഗ്യൂറോയും സംഘവും നിരവധി അവസരങ്ങൾ പാഴാക്കി. 84ാം മിനിറ്റിൽ അഗ്യൂറോെയ തലകൊണ്ടിടിച്ചതിന് മറോൺ ഫെല്ലിനിക്ക് ചുവപ്പുകാർഡ് ലഭിച്ചെങ്കിലും ഇൗ അവസരവും സിറ്റിക്ക് മുതലാക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.