ലണ്ടൻ: തോൽക്കാതെ കുതിച്ച മാഞ്ചസ്റ്റർ സിറ്റിയുടെ ജൈത്രയാത്രക്ക് തടയിട്ട ലിവർപൂളിനോട് ഹെസേ മൗറീന്യോക്ക് കടപ്പാടുണ്ട്. നന്ദി, വാക്കുകൊണ്ട് അറിയിച്ചില്ലെങ്കിലും സിറ്റിക്കു പിറകിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് ചെറിയ പ്രതീക്ഷയിലാണ്. തിങ്കളാഴ്ച വൈകി നടന്ന സ്റ്റോക് സിറ്റിക്കെതിരായ മത്സരത്തിൽ 3-0ന് വിജയിച്ചതോടെ യുനൈറ്റഡ് സിറ്റിയുമായുള്ള പോയൻറ് വ്യത്യാസം 12 ആക്കിക്കുറച്ചു. വമ്പൻ പോരാട്ടങ്ങൾ ഇനിയും വരാനിരിക്കെ പെപ് ഗ്വാർഡിയോളക്കും സംഘത്തിനും അടിതെറ്റിയാൽ ഇംഗ്ലണ്ടിൽ ടൈറ്റിൽ പോരാട്ടത്തിന് വീണ്ടും ചൂടുപിടിക്കും.
സ്റ്റോക് സിറ്റിക്കെതിരായ മത്സരത്തിൽ ആദ്യ പകുതിയിൽതന്നെ യുനൈറ്റഡ് രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. രണ്ടുഗോളുകൾക്കും വഴിയൊരുക്കിയത് ഫ്രഞ്ച് താരം പോൾ പോഗ്ബയാണ്. ഒമ്പതാം മിനിറ്റിൽ ബോക്സിനരിൽനിന്നു പോഗ്ബ നൽകിയ പന്ത് ഇടങ്കാലൻ ഷോട്ടിൽ അേൻറാണിയോ വലൻസിയ വലക്കുള്ളിലാക്കി. 38ാം മിനിറ്റിൽ ആൻറണി മാർഷ്യൽ ബുള്ളറ്റ് ഷോട്ടിൽ ഗോളാക്കിയതും പോഗ്ബയുടെ പാസിൽനിന്നുതന്നെ. രണ്ടാം പകുതിയിൽ റൊമേലു ലുക്കാക്കുവും സ്റ്റോക്കിെൻറ വലയിൽ പന്തെത്തിച്ചതോടെ എതിരാളികൾ തോൽവി സമ്മതിച്ചു. ഇത്തവണ മാർഷ്യലാണ് ലുക്കാക്കുവിന് അവസരമൊരുക്കിയത്. പ്രീമിയർ ലീഗിൽ ലുക്കാക്കുവിെൻറ 11ാം ഗോളാണിത്.ബേൺലിയോടാണ് യുനൈറ്റഡിെൻറ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.