ലണ്ടൻ: ബ്രൈറ്റൻ ഹോവ് ആൽബിയോണിനെ തോൽപിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ് എഫ്.എ കപ്പ് സെമിയിൽ. ചാമ്പ്യൻസ് ലീഗിൽ സെവിയ്യയോട് തോറ്റു പുറത്തായത് മറക്കാൻ ജയം അനിവാര്യമായിരുന്ന മത്സരത്തിൽ 2^0ത്തിന് ജയിച്ചാണ് മൗറീന്യോയുടെ പടയാളികൾ അവസാന നാലിൽ ഇടം കണ്ടെത്തിയത്. ഇരുപകുതികളിലായിരുന്നു യുനൈറ്റഡിെൻറ രണ്ടു ഗോളുകൾ.
മുഴുവൻ താരനിരകളുമായി കളത്തിലിറങ്ങിയിട്ടും ബ്രൈറ്റനെതിരെ ആദ്യ ഗോളിനായി 37ാം മിനിറ്റുവരെ യുനൈറ്റഡിന് കാത്തിരിക്കേണ്ടിവന്നു. പ്രതിരോധക്കോട്ട പിളർത്തി മുന്നേറാൻ കഴിയാതിരുന്നപ്പോൾ മധ്യനിരയിലെ തന്ത്രശാലിയായ നമാൻജ മാറ്റിച്ചിെൻറ ദീർഘവീക്ഷണമാണ് ഗോളിന് വഴിയൊരുക്കിയത്. പെനാൽറ്റി മാർക്കിന് മുന്നിലായുണ്ടായിരുന്ന ലുകാകുവിനെ ലക്ഷ്യമാക്കി വാരകൾ അകലെനിന്ന് പോസ്റ്റിെൻറ വലതുമൂലയിലേക്ക് ഉയർത്തിനൽകിയ പന്താണ് ഗോളിൽ കലാശിച്ചത്.
ഒാഫ് സൈഡിൽ കുരുങ്ങാതെ ലുകാകു ഹെഡറിൽ വലയിലേക്ക് പന്ത് തിരിച്ചുവിട്ടു. സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനായി ബെൽജിയം താരത്തിെൻറ 25ാം ഗോളാണിത്. 83ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. ഇത്തവണ ആഷ്ലി യങ്ങിെൻറ ഫ്രീകിക്ക് മാറ്റിച്ച് തെന്ന ഹെഡറിൽ ഗോളാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ സ്വാൻസീ സിറ്റിയെ 3^0ത്തിന് തോൽപിച്ച് ടോട്ടൻഹാം ഹോട്സ്പർ സെമിയിൽ പ്രവേശിച്ചു. ക്രിസ്റ്റ്യൻ എറിക്സൺ (11, 62), എറിക് ലെമേല (45) എന്നിവരാണ് ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.