മാഞ്ചസ്റ്റർ: മാർകസ് റാഷ്ഫോഡ് എന്ന കൗമാരക്കാരെൻറ വില യുനൈറ്റഡ് അറിഞ്ഞു. പെനാൽറ്റിയിലേക്ക് നീങ്ങുമായിരുന്ന മത്സരത്തിെൻറ ഗതി എക്സ്ട്രാടൈമിൽ ഇൗ പയ്യൻ തിരുത്തിക്കുറിച്ചപ്പോൾ, ആൻഡർലഷ്റ്റിനെ തോൽപിച്ച് യൂറോപ്പ ലീഗ് സെമിഫൈനലിലേക്ക് മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ രാജകീയ പ്രവേശനം.ഹെൻട്രിക് മിഖിത്ര്യാനും റാഷ്ഫോഡും ഗോൾ നേടിയ ആവേശകരമായ ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ബെൽജിയൻ ക്ലബിനെ 2-1ന് തോൽപിച്ചാണ് ഇംഗ്ലീഷ് വമ്പന്മാരുടെ കുതിപ്പ്. ആദ്യപാദത്തിൽ 1-1ന് സമനില പാലിച്ചതോടെ, ഇരുപാദങ്ങളിലുമായി 3-2നാണ് യുനൈറ്റഡിെൻറ ജയം. ഇതാദ്യമായാണ് യുനൈറ്റഡ് യൂറോപ്പ ലീഗ് സെമിഫൈനലിൽ പ്രവേശിക്കുന്നത്.
ആദ്യ പാദത്തിൽ ലഭിച്ച എവേ ഗോളിെൻറ മുൻതൂക്കവുമായാണ് മാഞ്ചസ്റ്റർ ഒാൾഡ് ട്രഫോഡിൽ പന്തുതട്ടാനിറങ്ങിയത്. എന്നാൽ, കോച്ച് ഹൊസെ മൗറീന്യോ വിചാരിച്ചപോെലയായിരുന്നില്ല ആൻഡർലഷ്റ്റ് കളത്തിൽ മുന്നേറിയത്. ഇബ്രാഹിമോവിച്ച്-റാഷ്ഫോഡ്-മിഖിത്ര്യാൻ മുന്നേറ്റനിരയുടെ ആക്രമണങ്ങൾക്ക് ബെൽജിയം ക്ലബും ശക്തമായ തിരിച്ചടി നൽകി.
ഗാലറിയിൽ ആരാധകരുടെ ആരവങ്ങൾക്കൊപ്പം പന്തുതട്ടിയ യുനൈറ്റഡിന് 10ാം മിനിറ്റിൽ തന്നെ ഗോൾ കണ്ടെത്താനായി. റാഷ്ഫോഡിെൻറ പാസിൽ ആദ്യ പാദത്തിൽ ഗോൾ നേടിയ മിഖിത്ര്യാനായിരുന്നു മൗറീന്യോയുടെ പ്രതീക്ഷ കാത്തത്. ഇതോടെ അഗ്രേഗറ്റ് സ്കോറിൽ യുനൈറ്റഡ് 2-1ന് മുന്നിൽ. എന്നാൽ, യുനൈറ്റഡിെൻറ സന്തോഷത്തിന് 32ാം മിനിറ്റിൽ അവസാനമായി. അർജൻറീനൻ പ്രതിരോധക്കാരൻ മാർകോസ് റോഹോ പരിക്കുപറ്റി പുറത്തുപോയത് പ്രതിരോധ നിരക്ക് വിള്ളൽ വരുത്തിയപ്പോൾ ആൻഡർലഷ്റ്റ് എളുപ്പം വലകുലുക്കി. ലൂകാസ് ടിയോഡ്രോസ്കിയുടെ ലോങ്ഷോട്ട് ബാറിൽ തട്ടി തിരിച്ചുവന്നത് ക്യാപ്റ്റൻ സോഫിയാനെ െഹനി ഗോളാക്കിമാറ്റുകയായിരുന്നു. ഇതോടെ സ്കോർ വീണ്ടും സമനിലയിലായി.
രണ്ടാം പകുതിയിൽ ഗോൾ നേടാൻ ഇരുടീമുകളും കിണഞ്ഞുശ്രമിച്ചെങ്കിലും വലകുലുങ്ങിയില്ല. കളി അധികസമയത്തേക്ക് നീങ്ങുമെന്ന് ഉറപ്പായിരിക്കെ യുനൈറ്റഡിന് വീണ്ടും തിരിച്ചടിയായി സ്വീഡിഷ് സ്ട്രൈക്കർ ഇബ്രാഹിമോവിച്ചിന് പരിക്കേറ്റ് പുറത്തേക്കു പോവേണ്ടിവന്നു. ഒടുവിൽ 107ാം മിനിറ്റിലായിരുന്നു റാഷ്ഫോഡ് ചെമ്പടയുടെ രക്ഷകനായി അവതരിക്കുന്നത്. ഫെല്ലിനിയുടെ പാസ് സ്വീകരിച്ച് രണ്ടു പ്രതിരോധനിരക്കാരെ കബളിപ്പിച്ചായിരുന്നു റാഷ്ഫോഡിെൻറ ഗോൾ. മറ്റു മത്സരങ്ങളിൽ അയാക്സ്, ഷാൽകെയെയും സ്പാനിഷ് ക്ലബ് സെൽറ്റ ഡി വിഗോ, ജങ്കിനെയും 4-3 അഗ്രഗേറ്റ് സ്കോറിന് തോൽപിച്ച് മുന്നേറിയപ്പോൾ, ഒളിമ്പിയാകോസ് ബെസിക്റ്റാസിനെ ഷൂട്ടൗട്ടിൽ മറികടന്ന് സെമിയിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.