ലണ്ടൻ: ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആദ്യ ഹോം മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റർ സിറ്റി തോൽക്കാതെ രക്ഷപ്പെട്ടു. മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് കൂടുമാറിയ വെയ്ൻ റൂണിയുടെ നേതൃത്വത്തിലിറങ്ങിയ എവർട്ടൺ 1-1ന് സിറ്റിയെ പിടിച്ചുകെട്ടി. റൂണിയുടെ ആദ്യ പകുതിയിലെ ഗോളിന് കളിതീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ സിറ്റി തിരിച്ചടിച്ച് തോൽവി ഒഴിവാക്കുകയായിരുന്നു. പ്രീമിയർ ലീഗിൽ റൂണിയുടെ 200ാം ഗോളിനും തിങ്ങിനിറഞ്ഞ ഇത്തിഹാദ് സ്റ്റേഡിയം സാക്ഷിയായി.
ആവേശകരമായ മത്സരത്തിൽ പെപ് ഗ്വാർഡിയോളയുടെ തന്ത്രങ്ങൾക്കായി കാത്തിരുന്ന ആരാധകരെ നിരാശയിലാക്കി എവർട്ടൺ തുടക്കംമുതേല നിറഞ്ഞുകളിച്ചു. ഏഴാം മിനിറ്റിൽ എവർട്ടണിെൻറ മോർഗാൻ ഷെനർലിനും 24ാം മിനിറ്റിൽ ടോം ഡേവിസിനും മഞ്ഞക്കാർഡ് കിട്ടിയതോടെ മത്സരം ആദ്യം മുതലേ പരുക്കനായിരുന്നു. 35ാം മിനിറ്റിൽ സിറ്റി ആരാധകരെ നിശ്ശബ്ദമാക്കി വെയ്ൻ റൂണി എതിർവല കുലുക്കിയപ്പോൾ, െപപ് ഗാർഡിയോള തലതാഴ്ത്തി ക്ഷുഭിതനായി. സിറ്റിയുടെ പ്രതിരോധത്തിലെ പാളിച്ചയിൽ ഡെമനിക് ലെവിെൻറ േക്രാസ് വഴിതിരിച്ചുവിട്ടാണ് താരം േഗാളാക്കിയത്.
പിന്നാലെ സിറ്റി ഉണർന്നുകളിച്ചെങ്കിലും ഇടിത്തീയെന്നോണം മധ്യനിരതാരം കിലെ വാക്കർ പണിപറ്റിച്ചു. രണ്ടു മിനിറ്റിനുള്ളിൽ രണ്ടു മഞ്ഞക്കാർഡ് വാങ്ങി വാക്കർ പുറത്തായി. പത്തുപേരായി ചുരുങ്ങിയെങ്കിലും സിറ്റിയുടെ ആക്രമണവീര്യം കുറഞ്ഞില്ല. ബ്രസീൽതാരം ഗബ്രിയേൽ ജീസസിന് പകരക്കാരനായി കളത്തിലെത്തിയ റഹീം സ്റ്റർലിങ് 82ാം മിനിറ്റിൽ സ്കോർ ചെയ്ത് സമനില പിടിച്ചു. 88ാം മിനിറ്റിൽ എവർട്ടൺ താരം മോർഗൻ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയതോടെ ഇരുടീമുകളും എണ്ണത്തിൽ ഒപ്പമെത്തി. എന്നാൽ, വിജയഗോൾ കുറിക്കാൻ സിറ്റിയെ അനുവദിക്കാതിരുന്നതോടെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ എവർട്ടൺ വിലപ്പെട്ട ഒരു പോയൻറ് നേടി.
ഗോളടിയിൽ
റൂണിക്ക്
ഇരട്ട സെഞ്ച്വറി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഗോളടിയിൽ ഇരട്ട സെഞ്ച്വറിയിലെത്തിച്ച് വെയ്ൻ റൂണി. കഴിഞ്ഞ രാത്രി മാഞ്ചസ്റ്റർ സിറ്റിക്കെതിരെ എവർട്ടണിനുവേണ്ടി ഗോൾ സ്കോർചെയ്താണ് റൂണി 200ലെത്തിയത്. മുന്നിൽ ഇനി ഇംഗ്ലണ്ട് ഇതിഹാസം അലൻ ഷിയറർ മാത്രം. ന്യൂകാസിൽ യുനൈറ്റഡ്, ബ്ലാക്ബേൺ റോവേഴ്സ്, സതാംപ്ടൻ എന്നിവക്കായി 18 വർഷം കളിച്ച ഷിയറർ 260 ഗോളുകളാണ് അടിച്ചുകൂട്ടിയത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഗോളെണ്ണം 200ലെത്തിക്കുന്ന രണ്ടാമനുമായി മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് ഇതിഹാസം.
2012 ഡിസംബറിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 150ാം ഗോളടിച്ച് അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് റൂണിയുടെ ബൂട്ടിൽനിന്ന് 200ാം ഗോൾ പിറക്കുന്നത്. 2002ൽ 17ാം പിറന്നാളിന് അഞ്ചു ദിവസം മുമ്പ് എവർട്ടണിെൻറ ജഴ്സിയിൽ ആദ്യഗോൾ നേടി അരങ്ങേറ്റംകുറിച്ച റൂണി 15 വർഷത്തിനുള്ളിലാണ് നാഴികക്കല്ല് പിന്നിടുന്നത്. അന്ന് പ്രീമിയർ ലീഗിലെ ഏറ്റവും പ്രായംകുറഞ്ഞ ഗോൾ നേട്ടക്കാരനുമായി റൂണി. സ്വന്തം പേരിലെ സ്കോറിനൊപ്പം 101 ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.