വിഗോ: പ്രതിരോധവും പ്രത്യാക്രമണവുമായി സ്പെയിനിലേക്ക് പറന്നെത്തിയ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ തടയിടാനുള്ള സെൽറ്റ വിഗോയുടെ തന്ത്രങ്ങളെ 67ാം മിനിറ്റിൽ 19കാരനായ ഒരു പയ്യൻ പൊളിച്ചടക്കി. യുനൈറ്റഡ് തെന്ന വളർത്തിയെടുത്ത മാർകോസ് റാഷ്ഫോഡാണ് സെൽറ്റയുടെ യുവേഫ യൂറോപ്പ ലീഗ് ഫൈനൽ മോഹത്തിന് ആദ്യ പാദത്തിൽ തടയിട്ടത്. റാഷ്ഫോഡിെൻറ ഉഗ്രൻ ഫ്രീകിക്ക് ഗോളിൽ യൂറോപ്പ ലീഗ് ആദ്യ പാദ സെമിഫൈനലിൽ ഇംഗ്ലീഷ് വമ്പന്മാർക്ക് 1-0ത്തിെൻറ ഏവേ വിജയം. ഇതോടെ യൂറോപ്പ ലീഗിെൻറ ഫൈനലിലേക്ക് ഏറെ പ്രതീക്ഷയോടെ മാഞ്ചസ്റ്റർ യുനൈറ്റഡ് പാതിദൂരം ഒാടിയടുത്തു. ഇനി മേയ് 12ന് സ്പാനിഷ് തന്ത്രങ്ങളുമായി ഒാൾഡ് ട്രഫോഡിലേക്കെത്തുന്ന സെൽറ്റയെ ഹൊസെ മൗറീന്യോക്കും സംഘത്തിനും തളക്കാനായാൽ യൂറോപ്പ ലീഗ് ഫൈനലിൽ യുനൈറ്റഡിന് ടിക്കറ്റുറപ്പിക്കാം.
ആവേശകരമായ മത്സരത്തിൽ ഹോം ഗ്രൗണ്ടിെൻറ ആനുകൂല്യവുമായി സെൽറ്റ വിഗോ യുനൈറ്റഡിെന ആദ്യത്തിൽ വെള്ളം കുടിപ്പിച്ചെങ്കിലും പ്രതിരോധ നിരയുടെ മികച്ച പ്രകടനത്തിൽ ഗോളാവാതെ സന്ദർശകർ രക്ഷപ്പെട്ടു. 4-2-3-1 ശൈലിയിലായിരുന്നു മാനേജർ എഡ്വാഡോ ബ്രീസോ സെൽറ്റയെ കളത്തിലിറക്കിയത്. മറുവശത്ത് ഒരു ഗോൾ പോലും വഴങ്ങാതിരിക്കാനാവശ്യമായ കോട്ടക്കെട്ടിയാണ് മൗറീന്യോ തന്ത്രങ്ങൾ നെയ്തത്. 4-3-3 ശൈലിയിൽ റാഷ്ഫോഡ്-മിഖിത്ര്യാൻ-ലിംഗാഡ് എന്നിവർക്കായിരുന്നു ഗോളടിക്കാനുള്ള ചുമതല. ആദ്യ നിമിഷങ്ങളിൽ പതറിെയങ്കിലും പൊഗ്ബ-ഫെല്ലിനി-ആന്ദ്രെ ഹെരേര സഖ്യങ്ങളടങ്ങിയ മധ്യനിര പന്ത് സ്ട്രൈക്കർമാർക്ക് എത്തിച്ചുതുടങ്ങിയതോടെ കളിക്കും വേഗത കൂടി. ആദ്യ പകുതിയിൽ ഇരു ടീമിനും മികച്ച അവസരങ്ങൾ ലഭിച്ചു. എന്നാൽ, ഒരു വശത്ത് അർജൻറീനൻ േഗാൾ കീപ്പർ സെർജിയോ റൊമേരയും മറുവശത്ത് സെൽറ്റയുടെ ഗോളി സെർജിയോ അൽവാരസും നിരവധി സേവിങ്ങുകളുമായി വലകാത്തതോടെ പലതും ശ്രമങ്ങളായി അവശേഷിച്ചു.
രണ്ടാം പകുതിയിലായിരുന്നു യുൈനറ്റഡ് ആരാധകർ കാത്തിരുന്ന ഗോൾ പിറക്കുന്നത്. 67ാം മിനിറ്റിൽ യുനൈറ്റഡിന് െപനാൽറ്റി ബോക്സിനടുത്തുനിന്നും ലഭിച്ച ഫ്രീകിക്ക് റാഷ്ഫോഡ് ഗോളാക്കുകയായിരുന്നു. വിസിലൂതിയപ്പോൾ ഡെയ്ലി ബ്ലിൻറ് പന്തിെൻറ മുകളിലൂടെ കബളിപ്പിക്കാൻ ചാടിയതോടെ മുന്നിലുണ്ടായിരുന്ന പ്രതിരോധമതിലിന് ഇളക്കം സംഭവിച്ചിരുന്നു. കാത്തിരുന്ന റാഷ്ഫോഡ് തൊടുത്ത കിക്ക് അതിവേഗതയിൽ പോസ്റ്റിെൻറ ഇടത് മൂലയിലൂടെ വലയിലേക്ക് കയറ്റിയപ്പോൾ ഗോളി സെർജിയോ അൽവാരസ് നിസ്സഹായനായിരുന്നു. സമനില പിടിക്കാനായി സെൽറ്റ താരങ്ങൾ ആർത്തിരമ്പിെയങ്കിലും അേൻറാണിയോ വലൻസിയ, എറിക് ബെയ്ലി, ഡെയ്ലി ബ്ലിൻറ്, മാറ്റിയോ ഡർമെയ്ൻ തുടങ്ങിയ പ്രതിരോധ വന്മതിലുകൾ ചെറുത്തുനിന്നതോടെ വിലപ്പെട്ട എവേഗോളിൽ യുൈനറ്റഡിന് വിജയമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.