ലണ്ടൻ: ബെയ്ലി, ലുക്കാക്കു, പൊഗ്ബ, മാർഷ്യൽ എന്നീ താരനിരകൾ ഗോളുകളുമായി നിറഞ്ഞുനിന്നപ്പോൾ, തുടർച്ചയായ രണ്ടാം മത്സരത്തിലും നാലു ഗോൾ ജയവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ സ്വാൻസീ സിറ്റിയെയാണ് 4-0ത്തിന് മാഞ്ചസ്റ്റർ യുനൈറ്റഡ് തോൽപിച്ചത്. നേരത്തെ, സീസണിലെ പ്രഥമ മത്സരത്തിൽ വെസ്റ്റ് ഹാമിനെയും ഇതേ സ്കോറിന് തോൽപിച്ചിരുന്നു.
ഗോൾരഹിത ആദ്യ പകുതിയെന്നു തോന്നിച്ച ഘട്ടത്തിൽ 45ാം മിനിറ്റിലാണ് െഎവേറിയൻ താരം എറിക് ബെയ്ലി വലകുലുക്കുന്നത്. 2016ൽ വിയ്യാറയലിൽനിന്ന് യുനൈറ്റഡിലേക്കെത്തിയ താരത്തിെൻറ ആദ്യ ഗോളുമായിരുന്നു ഇത്. പിന്നാലെ, രണ്ടാം പകുതിയിലെ 80ാം മിനിറ്റിനുശേഷമായിരുന്നു ഗോൾപൂരം. നാലുമിനിറ്റിനിടെ സ്വാൻസീ സിറ്റിയുടെ വല കുലുങ്ങിയത് മൂന്നുതവണ. 80ാം മിനിറ്റിൽ സൂപ്പർ താരം ലുക്കാക്കുവും 82ാം മിനിറ്റിൽ പോൾ പൊഗ്ബയും 84ാം മിനിറ്റിൽ അേൻറാണി മാർഷ്യലുമാണ് എതിർ ക്ലബിനെ ഞെട്ടിച്ചത്. രണ്ടു മത്സരങ്ങളിലും വിജയിച്ച യുനൈറ്റഡിന് ആറു പോയൻറായി.
അതേസമയം, യുറുഗൻ ക്ലോപ്പിെൻറ സംഘം ക്രിസ്റ്റൽ പാലസിനോട് കഷ്ടിച്ച് രക്ഷപ്പെട്ടു. ടീമിലും പൊസിഷനിലും മാറ്റങ്ങളുമായി കളത്തിലിറങ്ങിയ ലിവർപൂൾ 1-0ത്തിനാണ് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചത്. ആദ്യ പകുതി ഗോളടിക്കാനനുവദിക്കാതിരുന്ന ക്രിസ്റ്റൽ പാലസിന് 73ാം മിനിറ്റിലാണ് പിഴക്കുന്നത്. സാഡിയോ മാനെയാണ് മികച്ച മുന്നേറ്റത്തിനൊടുവിൽ ലിവർപൂളിനായി ലക്ഷ്യം കണ്ടത്. പരിക്കിെൻറ പിടിയിലായിരുന്ന ബ്രസീൽ താരം കൗടീന്യോ ഇൗ മത്സരത്തിലും മൈതാനം കണ്ടില്ല. കഴിഞ്ഞ മത്സരത്തിൽ വാറ്റ്ഫോഡിനെതിരെ ആവസാന നിമിഷത്തിൽ ഗോൾ നേടി (3-3) ലിവർപൂൾ തോൽവി ഒഴിവാക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി 2-0ത്തിന് ബ്രൈട്ടൺ ഹോവ് ആൽബിയോണിനെ തോൽപിച്ചു. ലെസ്റ്ററിനായി ഷിൻജി ഒകാസാക്കിയും ഹാരി മഗ്വയ്റയും ഗോൾ നേടി. മറ്റു മത്സരങ്ങളിൽ സതാംപ്ടൺ വെസ്റ്റ് ഹാമിനെ 3-2നും വാറ്റ്ഫോഡ് ബേൺമൗത്തിനെ 2-0ത്തിനും വെസ്റ്റ് േബ്രാംവിച് ബേൺലിയെ 1-0ത്തിനും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.