സെൻറ് പീറ്റേഴ്സ്ബർഗ്: അർജൻറീന-നൈജീരിയ ആവേശപ്പോരാട്ടത്തിെൻറ ചൂടും ചൂരും വി.െഎ.പി ലോഞ്ചിലും ദൃശ്യമായിരുന്നു. കളിക്കിടെ ഇതിഹാസ താരമായ ഡീഗോ മറഡോണയുടെ വിവിധ ഭാവങ്ങൾ ഒപ്പിയെടുക്കുന്നതിനായി കാമറക്കണ്ണുകൾ മത്സരിച്ചു. ഭാവപ്രകടനങ്ങളാൽ സമ്പുഷ്ടമായ 57കാരെൻറ വിജയാഹ്ലാദ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ആനന്ദത്തിെൻറ പാരമ്യാവസ്ഥയിൽ സീറ്റിൽനിന്നും ചാടിയെഴുന്നേറ്റ് ആഹ്ലാദം പ്രകടിപ്പിച്ച താരം പക്ഷേ, കളി കഴിഞ്ഞ ശേഷം സീറ്റിൽനിന്നും അപ്രത്യക്ഷനായി. ആഘോഷത്തിനിടെ രക്തസമ്മർദം കുറഞ്ഞ അദ്ദേഹത്തെ സ്റ്റേഡിയത്തിൽവെച്ച് തന്നെ ചികിത്സക്ക് വിധേയനാക്കുകയായിരുന്നു. ചികിത്സക്കുശേഷം താരം ഹോട്ടലിലേക്ക് പോയതായി അർജൻറീനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
14ാം മിനിറ്റിൽ മെസ്സിയുടെ ഗോൾ കൈകൾ നെഞ്ചോടടക്കിപ്പിടിച്ച് ആഘോഷിച്ചെങ്കിലും രണ്ടാം പകുതി സംഘർഷഭരിതമായതിെൻറ ഫലങ്ങൾ അദ്ദേഹത്തിെൻറ ഭാവങ്ങളിൽനിന്നും പ്രകടമായിരുന്നു. റോഹോയുടെ വിജയ ഗോൾ എത്തിയപ്പോൾ ഉന്മാദാവസ്ഥയിലായ മറഡോണ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ അർജൻറീന പരാജയപ്പെട്ടപ്പോൾ മറഡോണ പൊട്ടിക്കരഞ്ഞിരുന്നു. പക്ഷേ, മെസ്സിയെയും സംഘത്തെയും ഒരിക്കൽപോലും തള്ളിപ്പറഞ്ഞില്ല. പരാജയത്തെത്തുടർന്ന് ഏവരും ആക്ഷേപിച്ചപ്പോഴും പിന്തുണയുമായി ഗാലറിയിലും പുറത്തും അദ്ദേഹമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.