ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വൻ തോൽവികളുമായി തരംതാഴ്ത്തപ്പെടൽ ഭീഷണിയിലായ സതാംപ്ടൺ ഒടുവിൽ പരിശീലകൻ മാർക് ഹ്യൂഗ്സിനെ പുറത്താക്കി. കഴിഞ്ഞ സീസണിൽ അവസാന ഘട്ടത്തിൽ ചുമതലയേറ്റെടുത്ത് രണ്ടു ജയങ്ങളുമായി പ്രീമിയർ ലീഗിൽ ടീമിനെ നിലനിർത്തി പേരുവാങ്ങിയ ഹ്യൂഗ്സിനു കീഴിൽ ഇൗ സീസണിൽ തോൽവികൾ പതിവായതോടെയാണ് പുറത്തായത്.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ തുടക്കത്തിൽ രണ്ടു ഗോൾ ലീഡ് നേടിയിട്ടും അവസാനം രണ്ടും തിരിച്ചുവാങ്ങി സമനില വഴങ്ങിയതിനു പിന്നാലെയാണ് അടിയന്തര നടപടി. ടീം ഇൗ സീസണിൽ 14 കളികളിൽ ഒരു ജയം മാത്രമാണ് നേടിയത്. സിറ്റിയോട് 6-1നും ചെൽസി, ലിവർപൂൾ ടീമുകളോട് 3-0നും തോറ്റിരുന്നു. പകരക്കാരനായി റാൽഫ് ഹേസൻഹട്ട്ലിനെയാണ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.