ലണ്ടൻ: കായികലോകത്തെ ഞെട്ടിച്ച് ആഴ്സനൽ കോച്ച് മൈക്കൽ ആർടേറ്റക്കും ചെൽസി താരം കാളം ഹഡ്സനും കോവിഡ്-19 ബാധ സ്ഥിരീകരിച്ചു. പരിശോധന ഫലം പോസിറ്റിവായതോടെ ഇരുവരും ചികിത്സയിലാണ്. കളിക്കാർക്കും കോച്ചിനും കോവിഡ് ബാധിച്ചതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വിവിധ ക്ലബുകൾ താരങ്ങൾക്ക് നിരീക്ഷണം ഏർപ്പെടുത്തി.
ചെൽസി, ആഴ്സനൽ ടീമുകൾ നേരേത്തതന്നെ കളിക്കാരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിരുന്നു.ഇറ്റാലിയൻ ക്ലബ് യുവൻറസിെൻറ പ്രതിരോധതാരം ഡാനിയേല റുഗാനിയുടെ രോഗബാധ നേരേത്ത സ്ഥിരീകരിച്ചിരുന്നു. അതേസമയം, യുവൻറസിെൻറ അർജൻറീന താരം പൗലോ ഡിബാലക്ക് രോഗമില്ലെന്ന് ക്ലബ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.