വൂൾവ്സും ലിവർപൂളും തമ്മിൽ ആൻഫീൽഡിൽ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൻെറ അവസാന മത്സരവേദി കൗതുകക്കാഴ്ചക്ക് വേ ദിയായി. മൈതാനത്ത് മാസ്മരിക നീക്കങ്ങൾ നടത്തിയ ഫുട്ബോൾ താരങ്ങൾക്ക് വേണ്ടി ആരവം മുഴക്കിയ ഗ്യാലറി മത്സരശേഷ ം ഒരിക്കൽ കൂടി ആരവം മുഴക്കി. അത് ഒരു കൊച്ചു താരത്തിൻെറ പ്രകടനത്തിനായിരുന്നു.
മറ്റാരുമല്ല, ഈജിപ്ഷ്യൻ ഫുട്ബോൾ താരവും ലിവർപൂളിൻെറ നെടുംതൂണുമായ മുഹമ്മദ് സലാഹിൻെറ മകൾ മക്കയായിരുന്നു ഇരു ടീമുകളുടെയും ആരാധകർക്ക് കാഴ്ച വിരുന്നൊരുക്കിയ കൊച്ചു മിടുക്കി. നാല് വയസ്സുകാരി മക്ക, ഗോൾ പോസ്റ്റിലേക്ക് പന്ത് തട്ടിയിടുന്നതും ഗ്യാലറി ആരവം മുഴക്കുന്നതുമായ വിഡിയോ വൈറലായിരിക്കുകയാണ്. ഈ പ്രകടനം കണ്ട സലാഹ് പുഞ്ചിരിച്ചുകൊണ്ട് മകളെ എടുത്തുയർത്തുന്നതും ദൃശ്യത്തിലുണ്ട്.
This is great to watch. Beautiful scenes. Mo Salah's daughter.
— World Cup (@FlFAWC2018) May 12, 2019
pic.twitter.com/BNr8MHTKZR
കളി അവസാനിച്ച് പുരസ്കാര ദാനവും കഴിഞ്ഞ ശേഷം പന്തുമായി മൈതാനത്തേക്കിറങ്ങിയ കൊച്ചു മക്ക ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റി. ഈ സമയം സലാഹ് മകളുടെ കളി കണ്ട് രസിക്കുകയായിരുന്നു. പതിയെ ആസ്വദിച്ച് പന്ത് തട്ടി ശ്രദ്ധാപൂർവം മുന്നോട്ടു നീങ്ങിയ മക്ക ഗോൾപോസ്റ്റിനടുത്തേക്ക് എത്തുകയും പോസ്റ്റിലേക്ക് പന്ത് തട്ടിയിടുകയും ചെയ്തതോടെ ആരാധകർ ആർപ്പു വിളിച്ചു.
താരങ്ങളേക്കാൾ ആരാധക ശ്രദ്ധ താരപുത്രിമാരിലേക്ക് എത്തുന്നത് ഇത് ആദ്യമല്ല. ഇന്ത്യൻ ക്രിക്കറ്റ് താരം ധോണിയുടെ മകൾ സിവയും ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൻെറ അവസാന മത്സരത്തോടെ മുഹമ്മദ് സലാഹ് ഗോൾഡൻ ബൂട്ടിന് അർഹനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.