കൊളംബോ: എ.എഫ്.സി കപ്പ് പ്രിലിമിനറി റൗണ്ടിലെ ആദ്യ പാദത്തില്‍ മോഹന്‍ ബഗാന് ജയം. ശ്രീലങ്കന്‍ ക്ളബായ കൊളംബോ എഫ്.സിയെ 2-1നാണ് ബഗാന്‍ തോല്‍പിച്ചത്. ആദ്യ പകുതിയില്‍ 1-1ന് സമനിലയിലായശേഷം രണ്ടാം പകുതിയുടെ അവസാനത്തില്‍ നിര്‍ണായക ഗോള്‍ നേടി വിജയം ഉറപ്പിക്കുകയായിരുന്നു.
കളി തുടങ്ങി ആദ്യംതന്നെ ബഗാന്‍ ഗോള്‍ നേടി ആധിപത്യം നേടിയിരുന്നു. മഹാരാഷ്ട്ര താരം കീന്‍ ലൂയിസ് 13ാം മിനിറ്റില്‍ ഗോള്‍ നേടിയാണ് ടീമിനെ മുന്നിലത്തെിച്ചത്. ഇതോടെ ഉണര്‍ന്നുകളിച്ച കൊളംബോ അധികം വൈകാതെ സമനില കണ്ടത്തെി. 30ാം മിനിറ്റില്‍ അഫീസ് ഒലൈമിയാണ് സമനിലഗോള്‍ നേടിയത്. പിന്നീട് 71ാം മിനിറ്റില്‍ സെഹ്നാജ് സിങ്ങാണ് ബഗാന്‍െറ വിജയഗോള്‍ നേടുന്നത്. ശേഷം തിരിച്ചടിക്കാന്‍ കൊളംബോ ശ്രമിച്ചെങ്കിലും ബഗാന്‍ പ്രതിരോധം ശക്തമാക്കി പിടിച്ചുനില്‍ക്കുകയായിരുന്നു. ഇതോടെ ആദ്യ പാദത്തില്‍ നിര്‍ണായക ജയം ബഗാന്‍ സ്വന്തമാക്കി. രണ്ടാം പാദം കൊല്‍ക്കത്തിലെ ബഗാന്‍െറ തട്ടകമായ രബീന്ദ്ര സരോബറില്‍ ഫെബ്രുവരി ആറിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.