തൃശൂർ: സന്തോഷ് ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ചവെച്ച എം.എസ്. ജിതിൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക്. കേരള പ്രീമിയർ ലീഗ് ഫുട്ബാൾ മത്സര ക്രമത്തിെൻറ പ്രഖ്യാപന ചടങ്ങിനിടെ ബ്ലാസ്റ്റേഴ്സ് പ്രതിനിധി ജിതിനോട് ബ്ലാസ്്റ്റേഴ്സ് ക്യാമ്പിലെത്താൻ ആവശ്യപ്പെട്ടു. ഐ ലീഗ് രണ്ടാം ഡിവിഷൻ കളിക്കുന്ന എഫ്.സി കേരള ടീമിലംഗമാണ് ജിതിനിപ്പോൾ.
തെങ്ങുകയറ്റത്തൊഴിലാളിയായ ഒല്ലൂർ പെരുവാംകുളങ്ങര സുബ്രെൻറയും ലതയുടെയും മക്കളിൽ മൂന്നുപേരും കാൽപന്തുകളിയിലൂടെയാണ് വളർന്നത്. കേരളവർമ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. അഞ്ച് ഗോളടിച്ച് സന്തോഷ് ട്രോഫിയിൽ കേരളത്തിെൻറ വിജയത്തിൽ നിർണായക പങ്കാണ് ജിതിൻ വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.