ന്യൂഡൽഹി: ആഗോള സ്വീകാര്യതയേറുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ നിക്ഷേപമിറക്കാൻ മാഞ്ചസ് റ്റർ സിറ്റിയുടെ ഉടമകളും. യൂറോപ്പിലും ആസ്ട്രേലിയയിലും ചൈനയിലും അമേരിക്കയിലു ം ഫുട്ബാൾ ക്ലബുകളുള്ള സിറ്റി ഫുട്ബാൾ ഗ്രൂപ്പാണ് െഎ.എസ്.എൽ ക്ലബിനെ സ്വന്തമാക്കാന ൊരുങ്ങുന്നത്.
സീസണിൽ സെമിയിൽ ഇടംനേടിയ മുംബൈ സിറ്റി എഫ്.സിയെ സ്വന്തമാക്കാനാണ് നീക്കം. ബോളിവുഡ് താരം രൺബീർ കപൂറിെൻറ ഉടമസ്ഥതയിലുള്ള ക്ലബിെൻറ ഒാഹരിയിൽ വലിയൊരു പങ്ക് സ്വന്തമാക്കാനാണ് സിറ്റി ഗ്രൂപ്പിെൻറ ശ്രമം. അബൂദബി കേന്ദ്രമായുള്ള ഗ്രൂപ്പിന് മാഞ്ചസ്റ്റർ സിറ്റിക്കു പുറമെ, ന്യൂയോർക് സിറ്റി എഫ്.സി (എം.എൽ.എസ്), മെൽബൺ സിറ്റി (എ ലീഗ്), ജിറോണ (ലാ ലിഗ), അത്ലറ്റികോ ടോർക്വി (ഉറുഗ്വായ്), യോകോഹാമ മറിനോസ് (ജെ ലീഗ്) എന്നീ ക്ലബുകളുടെ ഉടമസ്ഥാവകാശമുണ്ട്.
അടുത്തിടെ ചൈനീസ് ലീഗിലെ സിചുവാൻ ജിനുയിയിലും നിക്ഷേപമിറക്കി. െഎ.എസ്.എൽ സീസൺ തുടക്കത്തിൽ ഇന്ത്യയിലെത്തിയ സിറ്റി ഗ്രൂപ്പിെൻറ പ്രതിനിധികൾ മുംബൈയുടെ മത്സരങ്ങൾ കാണുകയും 10 ദിവസത്തോളം ഇവിടെ ചെലവഴിക്കുകയും ചെയ്തിരുന്നു. ഇന്ത്യയും ഏഷ്യയുമാണ് അടുത്തതായി ലക്ഷ്യംവെക്കുന്നതെന്ന് സി.ഇ.ഒ ഫെറാൻ സോറിനോ വ്യക്തമാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.