ലണ്ടൻ: നികുതി വെട്ടിക്കുന്നതിന് വേണ്ടി അന്യരാജ്യത്ത് നിക്ഷേപം നടത്തുന്നവരുടെ പേരുകൾ ഉൾപ്പെടുന്ന പനാമ രേഖകളിൽ അർജൻറീന ഫുട്ബാൾ താരം മെസിയും ഉൾപ്പെട്ടതായി പുതിയ വെളിപ്പെടുത്തൽ . ചില അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. മെസിക്കൊപ്പം അർജൻറീനപ്രസിഡൻറിെൻറ കുടുംബാംഗങ്ങളുടെ പേരും രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
വ്യാജ കമ്പനികളുടെ പേരിൽ കള്ളപ്പണം നിക്ഷേപിക്കാൻ രേഖകൾ ഉണ്ടാക്കി നൽകുന്ന പനാമ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് മൊസാക്കോ ഫോൻസേക്ക. ഇവരുടെ ചോർന്ന രേഖകളാണ് പനാമ പേപ്പർ എന്ന പേരിൽ അറിയിപ്പെടുന്നത്. കമ്പനിയുടെ രേഖകൾ ചോർന്നതോടെ ലോകത്തിലെ പല പ്രമുഖ വ്യക്തികളുടെയും നികുതിവെട്ടിപ്പ് പുറത്തായിരുന്നു. ഇന്ത്യയിൽ അമിതാഭ് ബച്ചൻ, െഎശ്വര്യ റായ്, പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് തുടങ്ങിയവരുടെ പേരുകൾ നേരത്തെ പുറത്തായിരുന്നു.
നികുതിവെട്ടിച്ചതുമായി ബന്ധപ്പെട്ട് മെസിക്കും പിതാവിനുമെതിരെ സ്പെയിനിൽ കേസ് നിലവിലുണ്ട്. ബെലിസ്, ഉറുഗ്വായ് തുടങ്ങിയ രാജ്യങ്ങളിലാണ് മെസി പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. സ്പാനിഷ് ക്ലബായ ബാഴ്സിലോണക്കായാണ് മെസി കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.