ബ്ലാസ്റ്റേഴ്​സിലേക്ക്​ ഒരു സെർബിയൻ കരുത്തൻ കൂടി

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്​സി​​െൻറ മധ്യ നിരയിൽ കരുത്തുപകരാൻ ഒരു വിദേശ താരം കൂടിയെത്തി. സെർബിയയുടെ മധ്യനിരതാരം നിക്കോള കർമരേവിച്ചാണ്​ ഇന്ന്​ കേരളാ ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയത്​. ഫെയ്സ്ബുക്ക് പേജിലാണ്​ ബ്ലാസ്റ്റേഴ്​സ്​ ഇക്കാര്യം സ്ഥിരീകരിച്ചത്​.

സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള മൂന്നാമത്തെ സെർബിയൻ താരമാണ് 26കാരനായ കർമരേവിച്ച്. മുമ്പ്​ സ്ലവിസ സ്റ്റൊജനോവിച്ച്, നെമാൻജ പെസിച്ച്, എന്നിവരും ടീമിനൊപ്പം ചേർന്നിരുന്നു. ടീമിലെ ഏഴാമത്തേയും അവസാനത്തേയും വിദേശ താരം കൂടിയാണ്​ കർമരേവിച്ച്.

സെർബിയയുടെ അണ്ടർ 19-അണ്ടർ 21 ടീമുകളിൽ കളിച്ച താരം ഫറവോ ദ്വീപിലെ വെസ്റ്റർ എന്ന ക്ലബിൽ നിന്നാണ്​ കേരളത്തിലേക്കെത്തുന്നത്​. സെർബിയ, ​ഗ്രീസ്​, സ്വീഡൻ, തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിലും കളിച്ചിട്ടുണ്ട്.

സ്ലൊവേനിയൻ താരം മറ്റേജ് പോപ്ലാറ്റ്നിക്ക്, ഫ്രഞ്ച് താരം സിറിൽ കാലി, ഉ​ഗാണ്ടൻ താരം കെസിറോൺ കിസീറ്റോ, ഘാന താരം കറേജ് പേക്കുസൻ എന്നിവരാണ് ബ്ലാസ്റ്റേഴ്സിലുള്ള ബാക്കി വിദേശ താരങ്ങൾ.

Full View
Tags:    
News Summary - new serb player signed in blasters-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.