റോസ്​ ടെയ്​ലർക്ക് സെഞ്ച്വറി; രണ്ടാം ടെസ്​റ്റിലും ​വിൻഡീസ്​ തോൽവിയിലേക്ക്​

ഹാമിൽടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ​െടസ്​റ്റിലും വിൻഡീസ്​ തോൽവിയിലേക്ക്​. മൂന്നാം ദിനം കളിയവസാനിക്കു​േമ്പാൾ വിൻഡീസ്​ 30ന്​ രണ്ട്​ എന്ന നിലയിൽ പരുങ്ങലിലാണ്​. രണ്ടു ദിവസം ബാക്കിയിരിക്കെ സ​ന്ദർശകർക്ക്​ ജയിക്കാൻ വേണ്ടത്​ 414 റൺസ്​. ക്രെയ്​ഗ്​ ബ്രാത്ത്​വെയ്​റ്റും(13) ഷെയ്​ ഹോപ്പുമാണ്​(1) ക്രീസിൽ. സ്​കോർ: ന്യൂസിലൻഡ്-​ 373, 291/8 ഡിക്ല. വിൻഡീസ്​-221, 39/2. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന്​ നിലവിൽ ആതിഥേയർ മുന്നിലാണ്​.

152 റൺസി​​െൻറ ലീഡുമായി രണ്ടാം ഇന്നിങ്​സിനിറങ്ങിയ കിവികൾ എട്ടിന്​ 291 എന്ന നിലയിൽ ഇന്നിങ്​സ്​ ഡിക്ലയർ ചെയ്യുകയായിരുന്നു. റോസ്​ ടെയ്​ലറുടെ(107) സെഞ്ച്വറിയിലാണ്​ കിവികൾ കൂറ്റൻ ലീഡിലേക്ക്​ നീങ്ങിയത്​. ടെയ്​ലറുടെ 17ാം ടെസ്​റ്റ്​ സെഞ്ച്വറിയാണിത്​. ഇതോടെ ഏറ്റവും കൂടുതൽ ടെസ്​റ്റ്​ സെഞ്ച്വറി നേടുന്ന ന്യൂസിലൻഡ്​ ബാറ്റ്​സ്​മാൻ എന്ന റെക്കോഡിനൊപ്പം ടെയ്​ലറുമെത്തി. ക്യാപ്​റ്റൻ കെയ്​ൻ വില്യംസൺ, മാർട്ടിൻ ​ക്രൂ എന്നിവരാണ്​(17 സെഞ്ച്വറി) ഇൗ നേട്ടത്തിൽ നിലവിലുള്ളത്​. 

Tags:    
News Summary - New Zealand v West Indies, 2nd Test, Hamilton -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.