ക്രിസ്റ്റ്യാനോക്ക് രണ്ടു ഗോൾ; കബെല്ലോസിക്ക് അരങ്ങേറ്റം
മഡ്രിഡ്: ‘റയൽ മഡ്രിഡിെൻറ ആത്മാവാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ’- സാൻറിയാഗോ ബെർണബ്യൂവിൽ തൂവെള്ള ജഴ്സിയിൽ ആദ്യ മത്സരത്തിനിറങ്ങിയ ഡാനി കബെല്ലോസിന് മത്സരശേഷം പറയാനുണ്ടായിരുന്നത് ആ മാന്ത്രികനെക്കുറിച്ച് മാത്രമാണ്. ലാലിഗയിൽ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ സമനിലയിൽ കുരുങ്ങി വിയർത്തുകൊണ്ടിരുന്ന നിലവിലെ ജേതാക്കൾക്ക് ക്രിസ്റ്റ്യാേനാ റൊണാൾഡോയെന്ന മാന്ത്രികെൻറ തിരിച്ചുവരവോടെ ജീവൻവെച്ചപ്പോൾ, ചാമ്പ്യൻസ് ലീഗിലെ ജൈത്രയാത്രക്ക് ശുഭാരംഭം. അപോയൽ നികോസിയയെ 3-0ന് കെട്ടുകെട്ടിച്ചാണ് ചാമ്പ്യന്മാർ പടയോട്ടത്തിന് തുടക്കമിട്ടത്. രണ്ടുവട്ടം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വലകുലുക്കിയപ്പോൾ, ബൈസിക്കിൾ കിക്കിലൂടെ ക്യാപ്റ്റൻ റാമോസ് ഗോൾപട്ടിക തികച്ചു.
തുടർച്ചയായ രണ്ടു ലാലിഗ മത്സരങ്ങൾ ജയിക്കാനാവാതെ പരുങ്ങലിൽ നിൽക്കവെയാണ് റയൽ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുവൻറസിനെ 4-1ന് തകർത്തുവിട്ടിടത്തുനിന്ന് ക്രിസ്റ്റ്യാനോ തുടങ്ങിയപ്പോൾ, 12ാം മിനിറ്റിൽതന്നെ അപോയലിെൻറ വലയിൽ പന്തെത്തി. ഗെരത് ബെയ്ലിെൻറ നെടുനീളൻ ക്രോസിന് കാൽവെച്ചാണ് ക്രിസ്റ്റി ആദ്യ ഗോൾ േനടിയത്.
ഇതോടെ അപോയൽ താരങ്ങൾ ഉണർന്നുകളിച്ചു. പ്രതിരോധം പാളാതെ റയൽ പോസ്റ്റിലേക്ക് കുതിച്ചെങ്കിലും റാമോസിെൻറയും നാച്ചോ െഫർണാണ്ടസിെൻറയും കാലുകളെ വകഞ്ഞുമാറ്റാൻ അപോയൽ മുന്നേറ്റത്തിനായില്ല. ഇതിനിടെ റയൽ മഡ്രിഡിന് അരഡസൻ േഗാളവസരങ്ങൾ വന്നെത്തിയെങ്കിലും നിർഭാഗ്യം കൂടെക്കൂടിയതോടെ സ്കോർ ചെയ്യാനായില്ല. ഒന്നാന്തരം ക്രോസിന് ക്രിസ്റ്റ്യാനോ കാൽവെച്ചത് പോസ്റ്റിെൻറ ബാറിൽതട്ടി തഴെ പതിച്ച് തെറിച്ചെങ്കിലും ഗോൾലൈൻ പൂർണമായി കടക്കാത്തതോടെ റഫറി ഗോൾ അനുവദിച്ചില്ല. എന്നാൽ, 51ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ റയൽ ലീഡുറപ്പിച്ചു. ക്രിസ്റ്റ്യാനോ കിക്കെടുത്ത ദിശയിലേക്കുതന്നെ അപോയൽ ഗോളി ബോയ് ബാറ്റർമാൻ ചാടിയെങ്കിലും കിക്കിെൻറ വേഗതയെ മറികടക്കാൻ അതുപോരായിരുന്നു. ഇതോടെ കളി റയൽ പിടിക്കുമെന്നുറപ്പായി. 61ാം മിനിറ്റിൽ ക്യാപ്റ്റൻ സെർജിയോ റാമോസും ഗോൾ നേടിയതോടെ റയൽ പട്ടിക പൂർത്തിയാക്കി. ബെയ്ൽ ഹെഡറിലൂടെ നൽകിയ പാസിൽനിന്ന് ബൈസിക്കിൾ കിക്കിലൂടെയായിരുന്നു റാമോസിെൻറ ഗോൾ.
ലിവർപൂളിനെ തളച്ച് സെവിയ്യ
ചാമ്പ്യൻസ് ലീഗിലെ രണ്ടാം രാവിൽ കട്ടപോരാട്ടമെന്ന വിശേഷണം ഇൗ മത്സരത്തിനായിരുന്നു. പ്ലോഒാഫിലൂടെ യൂറോപ്യൻ പോരാട്ടത്തിന് ഇംഗ്ലണ്ടിൽനിന്നും ടിക്കറ്റുറപ്പിച്ച ലിവർപൂൾ, സ്പാനിഷ് വമ്പന്മാരെ എതിരിട്ടപ്പോൾ മത്സര ഫലവും പ്രതീക്ഷിച്ചപോലെതന്നെ(2-2). രണ്ടു ദിവസം മുമ്പ് സിറ്റിയോട് അഞ്ചു ഗോളുകൾക്ക് തോറ്റ ക്ഷീണംമറന്നാണ് ക്ലോപ്പും സംഘവും ചാമ്പ്യൻസ് ലീഗിന് ഒരുങ്ങിയത്. എന്നാൽ, ജയം പ്രതീക്ഷിച്ചെത്തിയ ചുവന്ന സാഗരത്തെ നിശ്ശബ്ദമാക്കി സെവിയ്യ അഞ്ചാം മിനിറ്റിൽ ലിവർപൂളിെൻറ വലകുലുക്കി. ഇൗ ഗോളിന് രണ്ടെണ്ണം തിരിച്ചടിച്ചാണ് ലിവർപൂൾ പകവീട്ടിയത്. 21ാം മിനിറ്റിൽ ഫിർമീന്യോയും 37ാം മിനിറ്റിൽ മുഹമ്മദ് സലാഹും. ആദ്യ പകുതിക്ക് െതാട്ടു മുേമ്പ, പെനാൽറ്റി രൂപത്തിൽ ലിവർപൂളിന് അവസരം ലഭിച്ചെങ്കിലും ഫിർമീന്യോ കുളമാക്കിയതോടെ സെവിയ്യക്ക് വീണ്ടും ജീവൻ വെച്ചു. ഒടുവിൽ 72ാം മിനിറ്റിൽ ജാക്വിൻ കൊരേയയിലൂടെ സെവിയ്യ അർഹിച്ച സമനില പിടിച്ചെടുത്തു.
മറ്റൊരു മത്സരത്തിൽ ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 3-1ന് തകർത്തുവിട്ട് ടോട്ടൻഹാം വിജയക്കുതിപ്പ് തുടങ്ങി. സൂപ്പർ താരം ഹാരികെയ്നിെൻറ രണ്ടു ഗോളിലാണ് പ്രീമിയർ ലീഗിലെ രണ്ടാം സ്ഥാനക്കാരുടെ കുതിപ്പ്. മറ്റൊരു ഗോൾ ഹേങ് മിൻ സണ്ണിെൻറ ബൂട്ടിൽ നിന്നായിരുന്നു. അേതസമയം, കഴിഞ്ഞ വർഷത്തെ സെമിഫൈലനിസ്റ്റുകളായ മോണകോയെ ജർമൻ ക്ലബ് ലീപ്സിഗ് 1-1ന് സമനിലയിൽ തളച്ചു. ഷാക്തർ നാപോളിയെയും(2-1)ബെസിക്റ്റാസ് പോർേട്ടായെയും(3-1) േതാൽപിച്ചപ്പോൾ, മാരിബോർ-സ്പാർട്ടക് മോസ്കോ മത്സരം(1-1) സമനിലയിലവസാനിച്ചു.
ഫെയ്നൂർദിനെ തോൽപിച്ചു
റോട്ടർഡാം: പെപ്ഗാർഡിയോളയും സംഘവും ഇത്തവണ കലിപ്പിലാണ്. നെതർലൻഡിലെ ചാമ്പ്യന്മാരുടെ തട്ടകത്തിൽ പോയി നാലെണ്ണം എതിർപോസ്റ്റിലേക്ക് അടിച്ചാണ് പുതുസീസണിലെ ചാമ്പ്യൻസ്ലീഗിന് തിരിെകാളുത്തിയത്. ഡച്ച് ചാമ്പ്യന്മാരായ ഫെയ്നൂർദിനെ 4-0ന് തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റി കിരീടത്തിലേക്ക് കണ്ണുനട്ട് കുതിപ്പു തുടങ്ങി.
15 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഫെയ്നൂർദിന് ചാമ്പ്യൻസ് ലീഗ് ടിക്കറ്റ് ലഭിച്ചത്. ആ കാത്തിരിപ്പിെൻറ ഫലം കയ്പ്പായിരുന്നു. സ്വന്തം തട്ടകത്തിൽ സിറ്റിയുടെ ആക്രമണവീര്യത്തിനു മുന്നിൽ രണ്ടാം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങി. സിറ്റി ക്യാപ്റ്റൻ ഡേവിഡ് സിൽവയുടെ കോർണർകിക്കിന് തലവെച്ച് പ്രതിരോധതാരം ജോൺ സ്റ്റോണാണ് വലകുലുക്കിയത്. പിന്നാലെ അഗ്യൂറോയും(10ാം മിനിറ്റ്) സ്കോർ ചെയ്തു. കിലെ വാക്കറിെൻറ സൂപ്പർ ക്രോസ് അതിവേഗത്തിൽ വഴിതിരിച്ചുവിട്ടാണ് അഗ്യൂറോ ഞെട്ടിച്ചത്. പത്തുമിനിറ്റിനുശേഷം ബ്രസീലിയൻ യുവ താരം ഗബ്രിയേൽ ജീസസും വലകുലുക്കിയതോടെ ഫെയ്നൂർദ് നിരാശരായി.
ഒാഫ്സൈഡ് കെണി പൊട്ടിച്ചായിരുന്നു ഇൗ ഗോൾ. ഒടുവിൽ രണ്ടാം പകുതിയിൽ നാലാം ഗോളും അടിച്ചുകയറ്റി സിറ്റി ആതിഥേയരുടെ കഥകഴിച്ചു. 63ാം മിനിറ്റിൽ കെവിൻ ഡിബ്രൂയിനിെൻറ ക്രോസ് ജോൺ സ്റ്റോൺ ഹെഡറിലൂടെ വഴിതിരിച്ചുവിട്ടാണ് ഇൗ ഗോൾ.
ഇതോടെ തിരിച്ചുവരവ് സ്വപ്നംപോലും കാണാനാവാത്ത വിതം ഫെയ്നൂർദ് തകർന്നടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.