മോസ്കോ: ലോകകപ്പ് പടിവാതിലിലെത്തിനിൽക്കേ കാലിൽ എന്തണിയുമെന്നറിയാതെ നട്ടംതിരിയുകയാണ് ഇറാൻ ടീം. പ്രശസ്ത കായിക ഉൽപന്ന നിർമാതാക്കളായ ൈനകാണ് ഇതുവരെ ടീമിന് ബൂട്ടുകൾ സ്പോൺസർ ചെയ്തിരുന്നത്. എന്നാൽ, രാജ്യത്തിനെതിരെ നിലനിൽക്കുന്ന ഉപരോധത്തിെൻറ അടിസ്ഥാനത്തിൽ ബൂട്ടുകൾ നൽകാനാവില്ലെന്ന നിലപാടിലാണ് അമേരിക്കൻ കമ്പനിയായ നൈക് അധികൃതരിപ്പോൾ.
എന്നാൽ, 2014 ലോകകപ്പിലും സമാനമായ സാഹചര്യം നിലനിന്ന സമയത്തും നൈക് ബൂട്ടുകൾ നൽകിയിരുന്നെന്നും വിഷയത്തിൽ വിശദീകരണവും പ്രശ്നത്തിൽ പരിഹാരവും കാണണമെന്നാവശ്യപ്പെട്ട് ഇറാൻ ഫുട്ബാൾ ഫെഡറേഷൻ അധികൃതർ ഫിഫക്ക് കത്തയച്ചിട്ടുണ്ട്.
രാഷ്ട്രീയ സമ്മർദങ്ങളുടെ ഭാഗമായി ഗ്രീസുമായി നിശ്ചയിച്ചിരുന്ന ഇറാെൻറ സന്നാഹമത്സരവും അവസാന നിമിഷം റദ്ദാക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച മൊറോക്കോക്കെതിരയാണ് അവരുടെ ആദ്യമത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.