മോസ്കോ: 2026 ഫിഫ ലോകകപ്പിന് അമേരിക്ക, മെക്സികോ, കാനഡ രാജ്യങ്ങൾ ഒന്നിച്ച് ആതിഥേയത്വം വഹിക്കും. മോസ്കോയിൽ ചേർന്ന ഫിഫ കോൺഗ്രസിലെ മൂന്ന് രാജ്യങ്ങളുടെ സംയുക്ത ആതിഥേയത്വത്തിന് നറുക്ക് വീണത്. വടക്കൻ അമേരിക്കേവാെട്ടടുപ്പിലൂടെയാണ് രാജ്യങ്ങൾ 134 വോട്ട് നേടിയപ്പോൾ ഒറ്റക്ക് വേദിയൊരുക്കാൻ രംഗത്തിറങ്ങിയ മൊറോകോക്ക് 65 വോട്ട് മാത്രമേ ലഭിച്ചുള്ളൂ.
1994ലെ അമേരിക്ക ലോകകപ്പിനുശേഷം ഇതാദ്യമായാണ് വടക്കൻ അമേരിക്കയിലേക്ക് വിശ്വമേളയെത്തുന്നത്. അടിസ്ഥാന സൗകര്യം, ആതിഥേയ രാജ്യങ്ങൾക്കിടയിലെ ലളിതമായ ഗതാഗത സംവിധാനം, അത്യാധുനിക സ്റ്റേഡിയം എന്നിവയാണ് വടക്കൻ അമേരിക്കക്ക് വോട്ട് വർധിപ്പിക്കാൻ ഇടയായത്. അതേസമയം, യൂറോപ്യൻ മാതൃകയിലൊരു ആഫ്രിക്കൻ ലോകകപ്പ് എന്നതായിരുന്നു മൊറോകോയുടെ വാഗ്ദാനം. ടീമുകളുടെ എണ്ണം 32ൽനിന്നു 48 ആയി ഉയർത്തിയാണ് 2026 ലോകകപ്പിന് പന്തുരുളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.