ഗുവാഹതി: െഎ.എസ്.എല്ലിൽ തുടർച്ചയായി അഞ്ചാം സീസണിലും മലയാളി ഗോൾ കീപ്പർ ടി.പി. രഹ്നേഷ് നോർത്ത് ഇൗസ്റ്റിനൊപ്പം. കഴിഞ്ഞ സീസണിൽ കളിച്ച ടീമിൽ രഹ്നേഷ് ഉൾപ്പെടെ നാലുപേരെയാണ് ഹൈലാൻഡേഴ്സ് നിലനിർത്തിയത്. െഎ ലീഗിൽ ഷില്ലോങ് ലജോങ്ങിെൻറ വലകാത്തിരുന്ന രഹ്നേഷ്, 2014ലെ പ്രഥമ സീസണിലാണ് നോർത്ത് ഇൗസ്റ്റ് നിരയിലെത്തിയത്.
തുടർന്ന് ടീമിെൻറ ഒന്നാം നമ്പർ ഗോൾകീപ്പറായി മാറി. ഇടക്കാലത്ത് രണ്ടു സീസണിൽ ഇൗസ്റ്റ് ബംഗാളിനായി ലോണിലും കളിച്ചിരുന്നു. രഹ്നേഷിനൊപ്പം ഡിഫൻഡർ റീഗൻ സിങ്, മധ്യനിരക്കാരായ ലാൽറിംപുയ ഫനായ്, റൗളിൻ ബോർജസ് എന്നിവരെയാണ് നിലനിർത്തിയത്.
ഗോകുലം സ്ട്രൈക്കർ ഷിമോമി നോർത്ത് ഇൗസ്റ്റിൽ
കഴിഞ്ഞ സീസൺ െഎ ലീഗിൽ കേരള ക്ലബ് ഗോകുലം എഫ്.സിയുടെ മുൻനിരയെ നയിച്ച നാഗാലാൻഡ് സ്ട്രൈക്കർ കിവി ഷിമോമിയെ െഎ.എസ്.എൽ ക്ലബ് നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് സ്വന്തമാക്കി. വിങ്ങിലും സെൻട്രൽ മിഡ്ഫീൽഡിലും ഒരുപോലെ തിളങ്ങിയ താരം െഎ ലീഗിൽ ഗോകുലത്തിനായി 11 കളിയിൽ പന്തു തട്ടിയിരുന്നു.
ഇൗസ്റ്റ് ബംഗാളിനും ഷില്ലോങ്ങിനുമെതിരെ ടീമിെൻറ നിർണായക ഗോളും നേടി. 22കാരനായ ഷിമോമിയെ സാഫ് കപ്പിനുള്ള ഇന്ത്യൻ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തതിനു പിന്നാലെയാണ് നോർത്ത് ഇൗസ്റ്റ് കരാറിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.