ഗുവാഹതി: 80 മിനിറ്റും ജയിച്ചു നിൽക്കുക, അവസാന 10 മിനിറ്റിൽ എല്ലാം മറന്ന് ശത്രുവിെൻറ മ ുന്നിൽ അടിയറവുപറയുക. ഇന്ത്യൻ ഫുട്ബാൾ ടീമെന്നാൽ ഇങ്ങനെയായി മാറുകയാണ്. ലോകകപ് പ് യോഗ്യത റൗണ്ടിലെ ഒമാനെതിരായ ആദ്യ മത്സരം കണ്ടവരെല്ലാം കൈയടിച്ചത് ഇന്ത്യക്കാണ്. പ്രത്യേകിച്ച് ആദ്യ പകുതിയിലെ ഇന്ത്യക്ക്. എന്നാൽ, രണ്ടാം പകുതിയിൽ കളിമറന്ന് പിൻവാ ങ്ങുന്നവർ അതുവരെ അധ്വാനിച്ചു നേടിയതെല്ലാം വെറുതെയാക്കി മാറ്റുന്നു.
കളിയുടെ 24ാം മി നിറ്റിൽ നായകൻ സുനിൽ ഛേത്രിയുടെ ബ്രില്യൻറ് ഗോളിെൻറ ലീഡും, ആഷിഖും ഥാപ്പയുമെല്ലാം ച േർന്ന് നടത്തിയ മുന്നേറ്റവും നടത്തി വിജയം ഉറപ്പിച്ചവരാണ് അവസാന പത്തു മിനിറ്റിൽ എല്ലാം തച്ചുടച്ച് കയറിയത്. ടീമിെൻറ കളി ശൈലിയെ പൊളിച്ചെഴുതിയ കോച്ച് ഇഗോർ സ്റ്റിമാകും ഉത്തരംകിട്ടാതെ അമ്പരക്കുന്നത് 70 -75 മിനിറ്റിൽ കളി കഴിഞ്ഞപോലെ ഒാടുന്ന ഇന്ത്യൻ മൂഡിന് മുന്നിൽതന്നെ.
ലേറ്റ് ഗോൾ വില്ലൻ
70 മിനിറ്റുവരെ അധ്വാനിച്ച് കളിക്കുക. പിന്നെ വിശ്രമിക്കാൻ ധിറുതികാട്ടുക. കഴിഞ്ഞ ഏതാനും മത്സരങ്ങളിലെ ഇന്ത്യയുടെ ഫലം കണ്ടാൽ മാച്ച് ടാക്ടിക്സാണിതെന്ന് സംശയിച്ചു പോവും. ഇൻറർ കോണ്ടിനെൻറൽ കപ്പിൽ തജികിസ്താെനതിരായ മത്സരഫലം നോക്കുക. ഛേത്രിയുടെ ഇരട്ട ഗോളിൽ 2-0ത്തിന് മുന്നിൽ നിന്ന ഇന്ത്യ തോൽവി വഴങ്ങിയത് 70 മിനിറ്റിന് ശേഷം പിറന്ന രണ്ട് ഗോളിൽ.
കൊറിയക്കെതിരെയും കണ്ടു അവസാന മിനിറ്റുകളിൽ തുറന്നിട്ട പ്രതിരോധവും ഗോൾ വലയും. ഏറ്റവുമൊടുവിൽ സിറിയക്കെതിരെയും ജയിച്ച മത്സരം സമനിലയായത് (1-1) ഇതേ മാതൃകയിൽ. നരേന്ദ്രർ ഗെഹ്ലോട്ടിെൻറ ഗോളിൽ ലീഡ് ചെയ്ത ഇന്ത്യക്കെതിരെ സിറിയ സമനില നേടിയത് 78ാം മിനിറ്റിലായിരുന്നു. അതേ വഴി തന്നെയായി കഴിഞ്ഞ രാത്രിയിൽ ഒമാനെതിരെയും കണ്ടത്.
‘എപ്പോഴും ഛേത്രിക്ക് ഗോളടിക്കാനാവുമോ ?’
നായകൻ സുനിൽ ഛേത്രിയെ അമിതമായി ആശ്രയിക്കുന്നതും ടീമിെൻറ പരിചയ കുറവുമാണ് തോൽവിക്കു കാരണമായതെന്നാണ് കോച്ച് സ്റ്റിമാകിെൻറ കണ്ടെത്തൽ. ‘മത്സരഫലത്തിൽ നിരാശയുണ്ട്. ഇതിനേക്കാൾ മികച്ച ഫലം അർഹിച്ചതായിരുന്നു. ആദ്യ പകുതിയിൽ ഒമാന് കനത്ത പ്രഹരമേൽപിച്ച് മത്സരം വരുതിയിലാക്കാമായിരുന്നു. എന്നാൽ, ഭാഗ്യം തുണച്ചില്ല. ടീമിെൻറ എല്ലാ ഗോളും പിറക്കുന്നത് സുനിൽ ഛേത്രിയിലൂടെയാണ്. പക്ഷേ, എപ്പോഴും അദ്ദേഹത്തിന് സ്കോർ ചെയ്യാനാവില്ലല്ലോ...’ -സ്റ്റിമാക് പറയുന്നു.
അവസാന 20 മിനിറ്റ് ഒഴിച്ചുനിർത്തിയാൽ ടീമിെൻറ പ്രകടനത്തിൽ അഭിമാനമുണ്ടെന്നും സ്റ്റിമാക് പറഞ്ഞു. ചൊവ്വാഴ്ച ഖത്തറിനെതിരെയാണ് ഇന്ത്യയുടെ അടുത്ത കളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.