ലണ്ടൻ: തോൽവികൾ മാത്രം ശീലമാക്കിയ സംഘത്തെ മെരുക്കാൻ താൽക്കാലിക ‘ജോലി’യുമായി എത്ത ി നാലു മാസം കൊണ്ട് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ വരെയും പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത ്തേക്കും മാഞ്ചസ്റ്റർ യുനൈറ്റഡിനെ കൈപിടിച്ചുനടത്തിയ പഴയ പടക്കുതിരക്ക് ‘പ്രമോ ഷൻ’. ഡിസംബറിൽ ഇടക്കാല പരിശീലകനായി ചുമതലയേറ്റ് തുടർച്ചയായ വിജയങ്ങളുമായി ഉ യിർപ്പിെൻറ തമ്പുരാനായി മാറിയ ഒലേ ഗണ്ണർ സോൾഷെയറുമായാണ് യുനൈറ്റഡ് മൂന്നു വർഷത ്തേക്ക് കരാർ ഒപ്പുവെച്ചത്.
അവസാനം കളിച്ച 19 കളികളിൽ 14ഉം ജയിച്ച ടീം സ്വപ്ന തുല്യമായ പ്രകടനമാണ് തുടരുന്നത്. ആദ്യ പാദം ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർന്നിട്ടും പി.എസ്.ജി തട്ടകത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അവരെ വീഴ്ത്തി യുനൈറ്റഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബർത്ത് ഉറപ്പിച്ചത് അത്ഭുതമായിരുന്നു. ഇതോടെ, നീണ്ട ഇടവേളക്കു ശേഷം നാല് ഇംഗ്ലീഷ് ടീമുകൾ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ എത്തിയതിനും ലോകം സാക്ഷികളായി.
1996 മുതൽ 2007 വരെ നീണ്ട വ്യാഴവട്ടക്കാലം യുനൈറ്റഡിനായി ബൂട്ടുകെട്ടിയ സോൾഷെയർ 366 മത്സരങ്ങളിലായി 126 ഗോളുകൾ നേടിയിട്ടുണ്ട്. 1999ൽ അവസാന മിനിറ്റിലെ ഗോളുമായി ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് ടീമിനെ നയിച്ച സോൾഷെയർക്ക് അന്നും ഇന്നും മാഞ്ചസ്റ്ററിൽ ആരാധകരേറെ. ആ വർഷം പ്രീമിയർ ലീഗും എഫ്.എ കപ്പും നേരേത്ത സ്വന്തമാക്കിയിരുന്ന ടീം ചാമ്പ്യൻസ് ലീഗ് കിരീടത്തോടെ ട്രിപ്ളും പൂർത്തിയാക്കിയിരുന്നു.
അതുകഴിഞ്ഞ് ടീമിെൻറ റിസർവ് ബെഞ്ചിനെ 2011 വരെ പരിശീലിപ്പിക്കുകയും ചെയ്തു. ഇടവേളക്കുശേഷം കഴിഞ്ഞ ഡിസംബർ 19നാണ് സോൾഷെയർ പരിശീലകക്കുപ്പായത്തിൽ എത്തുന്നത്. മൂന്നു ദിവസം കഴിഞ്ഞ് പുതിയ പരിശീലകനു കീഴിൽ യുൈനറ്റഡ് ആദ്യ മത്സരത്തിൽ എതിരാളികളായ കാർഡിഫിനെ 5-1ന് വീഴ്ത്തി അരങ്ങേറ്റം ഗംഭീരമാക്കി. പിന്നീട്, ബേൺമൗത്ത്, ന്യൂകാസിൽ, റീഡിങ്, ടോട്ടൻഹാം, ബ്രൈറ്റൺ, ആഴ്സനൽ എന്നീ ടീമുകളെ തുടർച്ചയായ മത്സരങ്ങളിൽ തോൽപിച്ചു.
ഫെബ്രുവരിയിൽ പി.എസ്.ജിയോട് ഒന്നാം പാദം തോറ്റതോടെ എഴുതിത്തള്ളിയവരെ പക്ഷേ, വായടപ്പിച്ചാണ് മാർച്ച് ഏഴിന് പാരിസിൽ വൻജയം കുറിച്ചത്. ഏറെയായി നിലവാരം പുലർത്തുന്നതിൽ പരാജയമായിരുന്ന യൂറോപ്പിലെ താരരാജാക്കന്മാരായ പോൾ പോഗ്ബ, മാർകസ് റാഷ്ഫോഡ്, ആൻറണി മാർഷ്യൽ തുടങ്ങിയവർ പുതിയ പരിശീലകനു കീഴിൽ പുതുജീവൻ വെച്ചതാണ് യുനൈറ്റഡിലെ പുതിയ വിപ്ലവത്തിെൻറ ‘ഹൈലൈറ്റ്’. േഗ്ലസർ കുടുംബത്തിെൻറ ഉടമസ്ഥതയിലാണ് മാഞ്ചസ്റ്റർ യുൈനറ്റഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.