ജറൂസലം: ഫിഫ ഫുട്ബാൾ റാങ്കിങ്ങിെൻറ ചരിത്രത്തിൽ ആദ്യമായി ഫലസ്തീൻ ഫുട്ബാൾ ടീം ഇസ്രായേലിനെ മറികടന്നു. പുതിയ റാങ്കിങ് പട്ടിക പുറത്തുവന്നപ്പോൾ ഫലസ്തീൻ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 82ലെത്തി. അതേസമയം, 80ാം സ്ഥാനത്തായിരുന്ന ഇസ്രായേൽ 96ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകകപ്പ് യോഗ്യത റൗണ്ടിലെ തുടർ പരാജയങ്ങളാണ് ഇസ്രായേലിനെ പിന്നോട്ടടിച്ചത്.
ഇത് ചരിത്രപരമായ നേട്ടമാണെന്ന് ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ മേധാവി ജിബ്രിൽ റജൂബ് പറഞ്ഞു. അതേസമയം, ഇസ്രായേൽ ഫുട്ബാൾ െഫഡറേഷൻ പ്രതികരിക്കാൻ തയാറായില്ല. അടുത്തിടെ ഇസ്രായേൽ-ഫലസ്തീൻ തർക്കം ഫുട്ബാളിലേക്കും നീണ്ടിരുന്നു. വെസ്റ്റ്ബാങ്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ആറ് ഇസ്രായേൽ ക്ലബുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ഫിഫയോട് ഫലസ്തീൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇൗ വിഷയത്തിൽ ഇടപെടാനാവില്ലെന്ന നിലപാടിലാണ് ഫിഫ അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.